: നവംബർ നാലിന് തുടങ്ങുന്ന ഒന്നാംവർഷ ബി.ഫാം. ഡിഗ്രി സപ്ലിമെന്ററി (2010 സ്‌കീം) പരീക്ഷയ്ക്ക് 28 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. വിദ്യാർഥികൾ മേഴ്‌സി ചാൻസിനായുള്ള അപേക്ഷകൾ കോളേജ് പ്രിൻസിപ്പൽമാർ മുഖേന സമർപ്പിക്കണം.
പരീക്ഷാഫലം
ഓഗസ്റ്റിൽ നടത്തിയ ഫസ്റ്റ് സെമസ്റ്റർ ബി.ഫാം. ഡിഗ്രി സപ്ലിമെന്ററി (2017 സ്‌കീം), ഒന്നാംവർഷ ബി.എസ്‌സി. എം.ആർ.ടി. ഡിഗ്രി റെഗുലർ/സപ്ലിമെന്ററി, രണ്ടാംവർഷ ബി.എസ്‌സി. എം.ആർ.ടി. ഡിഗ്രി റെഗുലർ/സപ്ലിമെന്ററി, മൂന്നാംവർഷ ബി.എസ് സി. എം.ആർ.ടി. ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
അഡ്മിറ്റ് കാർഡ്
29-ന് തുടങ്ങുന്ന ഒന്നാംവർഷ ബി.എസ്‌സി. നഴ്‌സിങ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ ലഭിക്കും.
പ്രാക്ടിക്കൽ പരീക്ഷ
29-ന് തുടങ്ങുന്ന രണ്ടാംവർഷ ബി.എസ്‌സി. മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷത്തീയതി
നവംബർ അഞ്ചിന് തുടങ്ങുന്ന ഒന്നാംവർഷ ബി.ഫാം. ആയുർവേദ ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.