ആരോഗ്യ സർവകലാശാല ഡിസംബർ രണ്ടിന് തുടങ്ങുന്ന ഒന്നാംവർഷ എം.എസ്‌സി. എം.എൽ.ടി. ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് ഒക്ടോബർ 26 മുതൽ നവംബർ ആറുവരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.
പരീക്ഷാഫലം
ഓഗസ്റ്റിൽ നടത്തിയ തേർഡ് പ്രൊഫഷണൽ എം.ബി.ബി.എസ്. ഡിഗ്രി പാർട്ട് രണ്ട് സപ്ലിമെന്ററി പരീക്ഷാഫലം, ജൂലായിൽ നടത്തിയ സെക്കൻഡ് പ്രൊഫഷണൽ എം.ബി.ബി.എസ്. ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്‌കോർ ഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓൺലൈൻ ആയി നവംബർ നാലിനകം അപേക്ഷിക്കണം.
റീ ടോട്ടലിങ് ഫലം
ജൂലായിൽ പരീക്ഷ നടത്തിയ രണ്ടാംവർഷ ബി.ഡി.എസ്. ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2010, 2016 സ്‌കീം) പരീക്ഷാ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷത്തീയതി
ഒക്ടോബർ 28-ന് തുടങ്ങുന്ന ഒന്നാംവർഷ ബി.പി.ടി. ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ, ഒക്ടോബർ 29-ന് തുടങ്ങുന്ന മൂന്നാംവർഷ ബി.എസ്‌സി. നഴ്‌സിങ് ആയുർവേദ ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒക്ടോബർ 28-ന് തുടങ്ങുന്ന ഫോർത്ത് പ്രൊഫഷണൽ ബി.ഫാം. ആയുർവേദ ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി, 29-ന് തുടങ്ങുന്ന തേർഡ് പ്രൊഫഷണൽ ബി.ഫാം. ആയുർവേദ ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി, നവംബർ നാലിന് തുടങ്ങുന്ന സെക്കൻഡ് പ്രൊഫഷണൽ ബി.ഫാം. ആയുർവേദ ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
നവംബർ 20-ന് തുടങ്ങുന്ന രണ്ടാംവർഷ എം.എസ്‌സി. എം.എൽ.ടി. ബയോകെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി, രണ്ടാംവർഷ എം.എസ്‌സി. എം.എൽ.ടി. പാത്തോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി, രണ്ടാംവർഷ എം.എസ്‌സി. എം.എൽ.ടി. മൈക്രോബയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
നവംബർ 19-ന് തുടങ്ങുന്ന മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് പാർട്ട് ഒന്ന് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി, നവംബർ 18-ന് തുടങ്ങുന്ന മൂന്നാംവർഷ ബി.ഫാം. സപ്ലിമെന്ററി (2012, 2010 സ്‌കീം) തിയറി എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാംവർഷ എം.ഡി./എം.എസ്. ആയുർവേദ ഡിഗ്രി ക്ലാസ്
ഒന്നാംവർഷ എം.ഡി./എം.എസ്. ആയുർവേദ ക്ലാസ് ഒക്ടോബർ 28-ന് ആരംഭിക്കും.