കേരള ആരോഗ്യശാസ്ത്ര സർവകലാശാല ആഗസ്റ്റിൽ നടത്തിയ അവസാനവർഷ ബി.എസ്.സി. മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം, ഒന്നാംവർഷ ബി.എസ്.സി. മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം, അവസാന വർഷ ബി എസ്.സി. മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം, ഒന്നാംവർഷ ബി. എസ്.സി. മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു.
റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് ഫീസടച്ച് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ഒക്ടോബർ 25-നകം അപേക്ഷിക്കണം
ആഗസ്റ്റിൽ നടത്തിയ അവസാനവർഷ ബി.പി.ടി. ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ആഗസ്റ്റിൽ നടത്തിയ തേർഡ് ബി.എച്ച്.എം.എസ്. ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.