ആരോഗ്യ സർവകലാശാല ഒക്ടോബർ 29-ന് തുടങ്ങുന്ന തേർഡ് പ്രൊഫഷണൽ ബി.ഫാം. ആയുർവേദ ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷയ്ക്ക് ഒക്ടോബർ 10 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. ഒക്ടോബർ 28-ന് തുടങ്ങുന്ന ഫോർത്ത് പ്രൊഫഷണൽ ബി.ഫാം. ആയുർവേദ ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷയ്ക്ക് ഒക്ടോബർ ഒൻപതുവരെയും ഒക്ടോബർ 29-ന് തുടങ്ങുന്ന തേർഡ് പ്രൊഫഷണൽ ബി.എസ്‌സി. നഴ്സിങ് ആയുർവേദ ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷയ്ക്ക് ഒക്ടോബർ പത്തുവരെയും ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.
ഒക്ടോബർ 30-ന് തുടങ്ങുന്ന മെഡിക്കൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ, ഒക്ടോബർ 31-ന് തുടങ്ങുന്ന മെഡിക്കൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ സപ്ലിമെന്‍ററി പരീക്ഷ എന്നിവയ്ക്ക് ഒക്ടോബർ മൂന്നുമുതൽ 15 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.
പരീക്ഷാ അപേക്ഷ
ഒക്ടോബർ 23-ന് തുടങ്ങുന്ന ഫസ്റ്റ് പ്രൊഫഷണൽ ബി.എ.എം.എസ്. റെഗുലർ/സപ്ലിമെന്‍ററി (2016 സ്കീം) തിയറി പരീക്ഷ, ഒക്ടോബർ 29-ന് തുടങ്ങുന്ന ഒന്നാംവർഷ ബി.എസ്‌സി. നഴ്സിങ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016, 2010 സ്കീം) തിയറി പരീക്ഷ എന്നിവയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.