ആരോഗ്യ സർവകലാശാലാ സെനറ്റ് യോഗം ഒക്ടോബർ 10-ന് രാവിലെ 10.30-ന്‌ തൃശ്ശൂർ മുളങ്കുന്നത്തുകാവിലുള്ള സർവകലാശാലാ സെനറ്റ് ഹാളിൽ നടത്തും.

പരീക്ഷാഫലം

ആരോഗ്യ സർവകലാശാല ജൂലായിൽ നടത്തിയ അവസാനവർഷ ബി.ഡി.എസ്. ഡിഗ്രി പാർട്ട് രണ്ട് സപ്ലിമെൻററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിൻറെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് സെപ്റ്റംബർ 25-നകം അപേക്ഷിക്കണം.

പരീക്ഷാ തീയതി

ഒക്ടോബർ മൂന്നു മുതൽ 16 വരെ നടക്കുന്ന ഫസ്റ്റ് ബി.എച്ച്.എം.എസ്. ഡിഗ്രി റെഗുലർ/സപ്ലിമെൻററി (2015 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.