ആരോഗ്യ സർവകലാശാല ഒക്ടോബർ 18-ന് തുടങ്ങുന്ന രണ്ടാം വർഷ ബി.എസ് സി. നഴ്സിങ് ഡിഗ്രി റെഗുലർ/സപ്ലിമെൻററി (2016, 2010 സ്കീം) പരീക്ഷയ്ക്ക് സെപ്റ്റംബർ 16 മുതൽ 26 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി സെപ്റ്റംബർ 30 വരെയും സൂപ്പർഫൈനോടുകൂടി ഒക്ടോബർ ഒന്ന് വരെയും രജിസ്ട്രേഷൻ നടത്താം.

പരീക്ഷാ തീയതി

സെപ്റ്റംബർ നാലിന് തുടങ്ങുന്ന ഒന്നാംവർഷ ബി. എസ് സി. മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റെഗുലർ/സപ്ലിമെൻററി പ്രാക്ടിക്കൽ പരീക്ഷ, 26-ന് തുടങ്ങുന്ന എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് രണ്ട് റെഗുലർ തിയറി പരീക്ഷ,30-ന് തുടങ്ങുന്ന മൂന്നാം വർഷ ബി.പി.ടി. ഡിഗ്രി റെഗുലർ/സപ്ലിമെൻററി (2016, 2012, 2010 സ്കീം) തിയറി പരീക്ഷ, ഒക്ടോബർ മൂന്നിന് തുടങ്ങുന്ന ഒന്നാംവർഷ പോസ്റ്റ് ബേസിക് ബി.എസ് സി. നഴ്സിങ് ഡിഗ്രി റെഗുലർ/സപ്ലിമെൻററി (2016, 2010 സ്കീം) തിയറി പരീക്ഷ എന്നിവയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.