സെപ്റ്റംബർ 24-ന് തുടങ്ങുന്ന തേർഡ് പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി പാർട്ട് II സപ്ലിമെന്ററി (2010 സ്കീം) പരീക്ഷയ്ക്ക് 22 മുതൽ സെപ്റ്റംബർ രണ്ടു വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.
പി. എച്ച്. ഡി. പരീക്ഷാ രജിസ്‌ട്രേഷൻ
ഒക്ടോബർ മൂന്നിന് തുടങ്ങുന്ന പി. എച്ച്.ഡി. വർഷാവസാന പരീക്ഷയ്ക്ക് 2013-14, 2014-15 എന്നീ പി.എച്ച്.ഡി. ബാച്ചുകളിലെ പ്രൊവിഷണൽ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിച്ചവർക്ക് ആഗസ്റ്റ് 22 മുതൽ 31 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.
റീ ടോട്ടലിങ് ഫലം
മേയിൽ പരീക്ഷ നടത്തി ഫലംപ്രഖ്യാപിച്ച ഫൈനൽ ബി.എച്ച്.എം. എസ്. ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2010 സ്കീം) പരീക്ഷാ റീ ടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു
തിയറി പരീക്ഷാ തീയതി
സെപ്റ്റംബർ 16-ന് തുടങ്ങുന്ന തേർഡ് പ്രൊഫഷണൽ ബി.എ. എം.എസ്. ഡിഗ്രി റെഗുലർ (2016 സ്കീം) തിയറി പരീക്ഷാ ടൈം ടേബിൾ,17-ന് തുടങ്ങുന്ന തേർഡ് പ്രൊഫഷണൽ ബി.എ.എം. എസ്. ഡിഗ്രി സപ്ലിമെന്ററി (2012 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ, തേർഡ് പ്രൊഫഷണൽ ബി.എ.എം.എസ്. പാർട്ട് I സപ്ലിമെന്ററി (2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ, 18-ന് തുടങ്ങുന്ന ഫൈനൽ പ്രൊഫഷണൽ ബി.എ.എം.എസ്. സപ്ലിമെന്ററി (2012 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.
സെപ്റ്റംബർ 20-ന് തുടങ്ങുന്ന നാലാം വർഷ ബി.എസ്.സി. നഴ്‌സിങ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിളും പ്രസിദ്ധീകരിച്ചു.