ശാസ്ത്ര ഗവേഷണ ഫലം മത്സ്യ കര്‍ഷകരിലേക്ക് -കുസാറ്റ് ദേശീയ കേന്ദ്രം തുറന്നു
ശാസ്ത്രം സമൂഹ നന്‍മക്ക് വേണ്ടി ഉപയോഗപ്പെടുത്തണമെന്നും, ഗവേഷണത്തിലൂടെ ലഭ്യമായ വിജ്ഞാനം സമൂഹത്തിന് കൈമാറുക എന്നത് സര്‍വ്വകലാശാലകളുടെ പരമമായ ലക്ഷ്യമാണെന്നും ഈ ലക്ഷ്യം കൈവരിച്ച കുസാറ്റിലെ നാഷണല്‍ സെന്റര്‍ ഫോര്‍ അക്വാറ്റിക് അനിമല്‍ ഹെല്‍ത്ത് കേന്ദ്രം ദേശീയ തലത്തില്‍ വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നതെന്നും വൈസ് ചാന്‍സലര്‍ ഡോ.ജെ.ലത പറഞ്ഞു. സംസ്ഥാനത്തെ സാധാരണക്കാരായ മത്സ്യ കര്‍ഷകരുടെ അഭിവൃദ്ധി ലക്ഷ്യമാക്കി കുട്ടനാട്ടിലെ പുളിങ്കുന്ന് കാമ്പസും മറൈന്‍ സയന്‍സ് കാമ്പസും സംയുക്തമായി ആരംഭിച്ച ദേശീയ സുസ്ഥിര മത്സ്യ ഉത്പാദന കേന്ദ്രം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. മുപ്പത് ഏക്കറില്‍ വികസിപ്പിച്ചെടുത്ത നൂറു കോടിയുടെ പ്രൊജക്ടാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.  ഇതുമൂലം മത്സ്യ കര്‍ഷകരുടെ നിരന്തരമായ ആവശ്യങ്ങള്‍ കണ്ടറിയുവാനും  രോഗാതീതവും ആദായകരവും പാരിസ്ഥിതിക സന്തുലനത്തിലധിഷ്ഠിതവുമായ ശാസ്ത്രീയ കൃഷി രീതി കര്‍ഷകര്‍ക്ക് പകര്‍ന്നുകൊടുക്കുവാനും സാധിക്കുമെന്ന് യു.ജി.സി. ബി.എസ്.ആര്‍.ഫാക്കല്‍ട്ടിയും പ്രോഗ്രാം കോ ഓര്‍ഡിനേറ്ററുമായ പ്രൊഫ. ഐ. എസ് ബ്രൈറ്റ്‌സിംഗ് പറഞ്ഞു. കേരള അഗ്രിക്കള്‍ച്ചറല്‍ യുണിവേഴ്‌സിറ്റി മുന്‍ വൈസ്ചാന്‍സലറും കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനുമായ ഇ.ജി.സിലാസ് അധ്യക്ഷത വഹിച്ചു. ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ബ്ലു റെവല്യൂഷന്‍) സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. ഡബ്ല്യു.എസ്.ലാക്ര, നബാര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ.കെ.പി. പളനിസാമി, നീതി ആയോഗ് ഡെപ്യൂട്ടി അഡൈ്വസര്‍ മനാഷ് ചൗധരി എന്നിവര്‍ നയിക്കുന്ന ദേശീയ സംവാദം വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും. 
 
ഐ.പി.ആര്‍. അസോ. പ്രൊഫ. അപേക്ഷ ഓഗസ്റ്റ് 16 വരെ 
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ പഠനകേന്ദ്രത്തില്‍ (ഐ.പി.ആര്‍. സ്റ്റഡീസ്) ഒഴിവുള്ള  അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അപേക്ഷാ തീയതി ഓഗസ്റ്റ് 16 വരെ നീട്ടി. അപേക്ഷാഫോമും വിശദ വിവരങ്ങളും www.ciprs.cusat.ac.in www.cusat.ac.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.  
 
ബി.ടെക് സ്‌പോട്ട് അഡ്മിഷന്‍ 1, 3 തീയതികളില്‍
കൊച്ചി സര്‍വ്വകലാശാലയിലെ മറൈന്‍ എന്‍ജിനീയറിങ് ഒഴികെയുള്ള വിവിധ ബി.ടെക് കോഴ്‌സുകളിലെയും എം.എസ്.സി ഫോട്ടോണിക്‌സ് കോഴ്‌സിലേയും ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് ഒന്ന്, മൂന്ന് തീയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ക്യാറ്റ് 2017 റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് പങ്കെടുക്കാം. എസ്.സി / എസ്.ടി വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റുകളില്‍ ക്യാറ്റ് റാങ്ക് കാരുടെ അഭാവത്തില്‍, എസ്.സി / എസ്.ടി. വിഭാഗത്തിലെ ക്യാറ്റ് റാങ്ക് ഇല്ലാത്തവരെയും പരിഗണിക്കും. ഓഗസ്റ്റ് മൂന്നാം തീയതി ഒന്നാം റൗണ്ട് കൗണ്‍സിലിംങിനു ശേഷം ഒഴിവു വരുന്ന എസ്.ഇ.ബി.സി. സീറ്റുകള്‍ ജനറല്‍ ആള്‍ ഇന്‍ഡ്യാ മെറിറ്റ് സീറ്റായി പരിഗണിക്കും. ഭിന്ന ശേഷിക്കാര്‍ക്കും മൂന്നിനു നടക്കുന്ന സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാമെന്ന് ഐ.ആര്‍.എ.എ. ഡയറക്ടര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ www.cusat.nic.in ലഭിക്കും. 
 
ഇന്‍സ്ട്രുമെന്റേഷനില്‍ ംവരണ സീറ്റൊഴിവ്
കൊച്ചി സര്‍വ്വകലാശാല ഇന്‍സ്ട്രുമെന്റേഷന്‍ വകുപ്പ് നടത്തുന്ന എം.ടെക് (ഇന്‍സ്ട്രുമെന്റേഷന്‍) കോഴ്‌സില്‍ എസ്.സി,എസ്.ടി. ിഭാഗത്തില്‍ ഓരോ സീറ്റും, എം.എസ്.സി (ഇന്‍സ്ട്രുമെന്റേഷന്‍) കോഴ്‌സില്‍ എസ്.സി വിഭാഗത്തില്‍  രണ്ട് സീറ്റുകളും ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ജൂലായ് 31 ന് രാവിലെ പത്തുമണിക്ക് വകുപ്പ് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പും, ഫീസും, നാല് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി ഹാജരാക്കണം. വിശദ വിവരങ്ങള്‍ക്ക് വൈബ്‌സൈറ്റ് www.cusat.nic.in ഫോണ്‍ 0484-2575008 / 2862531.