സ്ത്രീ ശാക്തീകരണം പാനല്‍ ചര്‍ച്ച
ലോക ബൗദ്ധീക സ്വത്തവകാശ ദിനത്തോടനുബന്ധിച്ച് കൊച്ചി സര്‍വ്വകലാശാലയിലെ ബൗദ്ധീക സ്വത്തവകാശ പഠനകേന്ദ്രം ഏപ്രില്‍ 26 ാം തീയതി രാവിലെ 9.30ന് കണ്ടുപിടുത്ത, ഉല്പാദന മേഖലകളില്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് ഐപിആര്‍ കോണ്‍ഫറന്‍സ് ഹാളില്‍ പാനല്‍ ചര്‍ച്ച നടത്തും. വി സ്റ്റാര്‍ മാനേജിംങ്ങ് ഡയറക്ടര്‍ ഷീല കൊച്ചൗസേപ്പ് മുഖ്യപ്രഭാഷണം നടത്തും. ബൗദ്ധീക സ്വത്തവകാശ പഠനകേന്ദ്രം പ്രൊഫസര്‍ ഡോ.ടി.ജി.അജിത, ബുക്ക് എന്മീറ്റ് ചീഫ് ടെക്നോളജി ഓഫീസര്‍ പ്രശാന്തി നാഥന്, തേവര എസ് എച്ച് കോളേജ് സ്കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ മേധാവി ഡോ.ആശ ആച്ചി ജോസഫ്, ബൗദ്ധീക സ്വത്തവകാശ പഠനകേന്ദ്രം ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് ഡോ.എം.ഭാസി, കോ ഓര്‍ഡിനേറ്റര്‍ ഡോ.ഐ.ജി. രതീഷ് എന്നിവര്‍ പങ്കെടുക്കും.