ഭരണഭാഷാവാരാഘോഷം സമാപിച്ചു 
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ഭരണഭാഷാ വാരാഘോഷം 'മലയാളം മധുരം'  സമാപിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ജെ. ലതയുടെ അധ്യക്ഷതയില്‍ സെമിനാര്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ കെ. എല്‍. മോഹനവര്‍മ്മ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കവി ചെമ്മനം ചാക്കോയെ ചടങ്ങില്‍ ആദരിച്ചു. ചെറുകഥാകൃത്ത് അശോകന്‍ ചരുവില്‍, പ്രോവൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന്‍, രജിസ്ട്രാര്‍ ഡോ. ഡേവിഡ് പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.  മലയാള ഭാഷാ സംബന്ധിയായി വിവിധ വിഷയങ്ങളില്‍ നടന്ന മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.