കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ നാഷണൽ സെന്റർ ഫോർ അക്വാട്ടിക് അനിമൽ ഹെൽത്തിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവിലേക്ക് 16-ന് 10 മണിക്ക് ഇന്റർവ്യു നടത്തും. മറൈൻ/അക്വാട്ടിക് ബയോളജി, മറൈൻ ബയോ ടെക്‌നോളജി, ഫിഷറീസ്, അക്വാ കൾച്ചർ, അക്വാട്ടിക് അനിമൽ ഹെൽത്ത്, അല്ലെങ്കിൽ ലൈഫ് സയൻസിന്റെ ഏതെങ്കിലും ബ്രാഞ്ചിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക്: ഫോൺ: 0484-2381120 / 94476 31101, വെബ്‌ സൈറ്റ്: www.ncah.org

കുസാറ്റ്: ജെ.ആർ.എഫ്. ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ ഫിസിക്സ് ഡിപ്പാർട്ട്‌മെന്റിലെ ഡോ. സിനോയ് തോമസിന് അനുവദിച്ച ഡി.എസ്.ടി.-സെർബ് സ്പോൺസർ ചെയ്യുന്ന ‘വക്ര ഉപരിതലത്തിൽ പുനർ രൂപകല്പന ചെയ്യാവുന്ന കാന്തിക വെർട്ടിസുകൾ’ എന്ന േപ്രാജക്ടിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവുണ്ട്. മൂന്ന്‌ വർഷത്തേക്കാണ് നിയമനം. ഫെലോഷിപ്പ് തുക പ്രതിമാസം 25,000 രൂപ. നെറ്റ്/ഗേറ്റ് യോഗ്യതയുള്ള എം.എസ്‌സി. ഫിസിക്സ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ബയോഡേറ്റയും ലെറ്റർ ഓഫ് മോട്ടിവേഷനും ഡിസംബർ 15-ന് മുൻപായി mglabcusat@gmail.com. എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്യണം.