കൊച്ചി: കൊച്ചി സർവകലാശാല 10-ാം തീയതി തിങ്കളാഴ്ച നടത്താനിരുന്ന ഇന്റഗ്രേറ്റഡ് എം.എസ്‌സി. സപ്ലിമെന്ററി സ്‌പോട്ട്് അഡ്മിഷൻ മാറ്റിവെച്ചു. ഇത് 11-ാം തീയതി രാവിലെ 10 മണിക്ക് കുസാറ്റ് സെമിനാർ കോംപ്ലക്സിൽ നടത്തുമെന്ന് ഐ.ആർ.എ. ഡയറക്ടർ അറിയിച്ചു.
എം.ഫിൽ ഫിസിക്‌സ് സ്‌പോട്ട് അഡ്മിഷൻ 13-ന്
കൊച്ചി: കുസാറ്റിലെ എം.ഫിൽ ഫിസിക്‌സ് കോഴ്‌സിൽ എസ്.സി./എസ്.ടി. വിഭാഗത്തിൽ ഒഴിവുളള സീറ്റുകളിലേക്ക് സെപ്‌റ്റംബർ 13-ന് രാവിലെ 11 മണിക്ക് ഫിസിക്‌സ് വകുപ്പിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിപ്പാർട്ട്‌മെന്റ് ഓഫീസിൽ ഹാജരാകണം. വിവരങ്ങൾക്ക് - ഫോൺ: 0484 2577595.