കളമശ്ശേരി: കുസാറ്റ് സ്‌കൂൾ ഓഫ് എൻജിനീയറിങ്ങിലെ സിവിൽ എൻജിനീയറിങ് വിഭാഗം ‘ഹരിതോർജ ഭാവി’ എന്ന പേരിൽ ഹ്രസ്വകാല പരിശീലന കോഴ്‌സ് സംഘടിപ്പിക്കുന്നു. പത്താം തീയതി മുതൽ പതിന്നാല് വരെയാണ് കോഴ്സ്.

ആർക്കിടെക്ചർ, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ എൻജിനീയറിങ് പശ്ചാത്തലമുളളവർക്ക് അപേക്ഷിക്കാം. അവസാന തീയതി: ഡിസംബർ അഞ്ച്. കൂടുതൽ വിവരങ്ങൾക്ക്: പ്രൊഫ. റോയ് എം. തോമസ് - 9447147194/E-mail-roymthomas2007@gmail.com