കളമശ്ശേരി: 20 പൊതുമേഖലാ ബാങ്കുകളിലേക്ക് വിജ്ഞാപനം ചെയ്തിട്ടുള്ള പ്രൊബേഷനറി ഓഫീസർ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കുസാറ്റിലെ എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ, സെപ്റ്റംബർ 10 മുതൽ തീവ്ര പരിശീലന ക്ലാസ് നടത്തുന്നു. ഫോൺ: 0484-2576756.
സെക്യൂരിറ്റി ഏജൻസികളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു
കളമശ്ശേരി : കുസാറ്റ് സെക്യൂരിറ്റി സർവീസിലേക്ക് ജീവനക്കാരെ ലഭ്യമാക്കുന്നതിന് അംഗീകൃത സെക്യൂരിറ്റി ഏജൻസികളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ www.cusat.ac.in. അവസാന തീയതി സെപ്റ്റംബർ 19.
സൗജന്യ ജല പരിശോധന
കളമശ്ശേരി: കുസാറ്റ് പരിസ്ഥിതി പഠന വിഭാഗത്തിൽ പൊതുജനത്തിനും സംഘടനകൾക്കും കിണറുകളിലെയും മറ്റു കുടിവെള്ള സ്രോതസ്സുകളിലെയും ജലം ഉപയോഗ യോഗ്യമാണോ എന്ന് സൗജന്യമായി പരിശോധിക്കുന്നതിനുള്ള സൗകര്യം ലഭിക്കും. വിവരങ്ങൾക്ക് ഡോ. വി. ശിവാനന്ദൻ ആചാരി (9495383342), vsachari@gmail.com ഡോ. എം. ആനന്ദ് (9447254921), ഫോൺ നമ്പർ: 0484 2577311, 2862551, 2862550.