: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്‌ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാം എച്ച്.ആർ. അനലെറ്റിക്സ് ഫെബ്രുവരി 21, 22 തീയതികളിൽ നടക്കും. പങ്കെടുക്കുന്നവർക്ക്് സ്കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് സർട്ടിഫിക്കറ്റുകൾ നൽകും. വ്യാവസായമേഖലയിൽനിന്നുള്ളവർക്ക് 5000 രൂപയും വിദ്യാഭ്യാസമേഖലയിൽനിന്നുള്ളവർക്ക് 4000 രൂപയും ഗവേഷകവിദ്യാർഥികൾക്ക് 3000 രൂപയുമാണ് രജിസ്ട്രഷൻ ഫീസ്. ജനുവരി 20-നുമുമ്പ്‌ രജിസ്റ്റർ ചെയ്യുന്നവർക്ക് യഥാക്രമം 4000, 3200, 2400 എന്നിങ്ങനെയാണ് ഫീസ്. വിവരങ്ങൾക്ക്: 9526464924, hranalyticsmdp.sms@gmail.com.