:കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ഫിസിക്സ് ഡിപ്പാർട്ടുമെന്റിലെ ഡി.എസ്.ടി. പ്രോജക്ടിൽ ജൂനിയർ റിസർച്ച് ഫെല്ലോയുടെ (ജെ.ആർ.എഫ്.) ഒഴിവുണ്ട്. മൂന്നുവർഷത്തേയ്ക്കാണ് നിയമനം. ഫെല്ലോഷിപ്പ് തുക പ്രതിമാസം 25,000 രൂപ. നെറ്റ്/ഗേറ്റ് യോഗ്യതയുള്ള എം.എസ്‌സി. ഫിസിക്‌സ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ബയോഡേറ്റയും ലെറ്റർ ഓഫ് മോട്ടിവേഷനും ഡിസംബർ 15-ന് മുൻപായി mglabcusat@gmail.com ലേക്ക് അയക്കുക. http://www.cusat.ac.in/