: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ് നവംബർ ഏഴിന് ആരംഭിക്കുന്ന കംപ്യൂട്ടർ എയ്ഡഡ് ഡിസൈൻ (കാഡ്) ആൻഡ് 3 ഡി പ്രിന്റിങ് കോഴ്‌സിന് അപേക്ഷിക്കാം. ഉപഭോക്താവിന്റെ ആവശ്യമനുസരിച്ചുള്ള ഉത്‌പന്നങ്ങൾ വിവിധ രൂപങ്ങളിലും നിറങ്ങളിലും വലുപ്പത്തിലും അതിവേഗം നിർമിക്കാൻ കംപ്യൂട്ടർ എയ്ഡഡ് ഡിസൈൻ ആൻഡ് 3 ഡി പ്രിന്റിങ്ങിൽ കഴിയും.
സ്ഥാപനങ്ങളും വ്യാവസായികമേഖലയും ഈ സാങ്കേതികവിദ്യയെ അതിവേഗം സ്വീകരിച്ചുകൊണ്ടിരിക്കുന്നതിനാൽ തൊഴിലവസരങ്ങൾ കൂടുകയാണ്. 3 ഡി പ്രിന്റിങ് ഡിസൈനർമാർക്കും എൻജിനീയർമാർക്കും ഒട്ടേറെ സാധ്യതകളുണ്ടെന്ന് അധികൃതർ അറിയിച്ചു.
സർവകലാശാല സർട്ടിഫിക്കറ്റ്, വിദഗ്ധരായ അധ്യാപകർ, വീഡിയോ നോട്ടുകൾ, കോഴ്‌സ് മെറ്റീരിയലുകൾ, ചിട്ടയോടുകൂടിയുള്ള സമീപനം, നിയമനത്തിനുള്ള മാർഗനിർദേശങ്ങളും സഹായവും, ഏറ്റവും പുതിയ സോഫ്റ്റ്‌വേറുകൾ, അതിവേഗ ഇന്റർനെറ്റ് സംവിധാനമുള്ള കംപ്യൂട്ടറുകൾ, സൗകര്യപ്രദമായ സമയക്രമം എന്നിവയാണ് കോഴ്‌സിന്റെ പ്രധാന ആകർഷണങ്ങൾ.
യോഗ്യത: എം.ടെക്്/ബി.ടെക്/ഡിപ്ലോമ/ഐ.ടി.ഐ. യോഗ്യതയുള്ളവർക്കും വിദ്യാർഥികൾക്കും അപേക്ഷിക്കാം. രാവിലെ 10 മുതൽ ഒരു മണിവരെയും വൈകീട്ട് 4.30 മുതൽ 7.30 വരെയും ആറുമുതൽ ഒൻപതുവരെയും എന്നിങ്ങനെ മൂന്നു ബാച്ചുകളായിട്ടാണ് ക്ലാസുകൾ. ഫീസ് 11,800 രൂപ. കുസാറ്റിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് 9,440 രൂപ. വിവരങ്ങൾക്ക്: 0484-2862616, 9846178058. http://www.cusat.ac.in