കളമശ്ശേരി: കൊച്ചി സർവകലാശാലയിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് വകുപ്പ് നടത്തുന്ന ഏക വർഷ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ബിരുദാനന്തര ഡിപ്ലോമ കോഴ്‌സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ പ്രവേശന പരീക്ഷയ്ക്കായി ഓഗസ്റ്റ് 4 ശനിയാഴ്ച രാവിലെ 9.30-ന് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് വകുപ്പിൽ എത്തിച്ചേരണം. വൈകീട്ട് 5.30 മുതൽ 7.30 വരെയാണ് ക്ലാസുകൾ. കോഴ്‌സ് ഫീസ് 9950 രൂപയാണ്. വിശദ വിവരങ്ങൾ ഫോൺ: 0484-2575180-ൽ ലഭിക്കും.
കുസാറ്റ്: എം.ടെക്. ഇൻസ്ട്രുമെന്റേഷൻ സ്‌പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 6-ന്
കളമശ്ശേരി: കൊച്ചി സർവകലാശാലയിലെ ഇൻസ്ട്രുമെന്റേഷൻ വകുപ്പ് നടത്തുന്ന എം.ടെക്. (ഇൻസ്ട്രുമെന്റേഷൻ ടെക്‌നോളജി) കോഴ്‌സിൽ ജനറൽ/സംവരണ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 6-ന് രാവിലെ 9.00-ന് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ ഇൻസ്ട്രുമെന്റേഷനിലോ, അവാന്തര വിഭാഗത്തിലോ ഒന്നാം ക്ലാസ് ബി.ടെക്. ബിരുദമോ/എം.എസ്‌സി. ബിരുദാനന്തര ബിരുദമോ ഉള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, ഫീസ് എന്നിവ സഹിതം ഇൻസ്ട്രുമെന്റേഷൻ വകുപ്പിൽ (ഫോൺ: 0484-2575008) ഹാജരാകണമെന്ന് വകുപ്പ് മേധാവി അറിയിച്ചു. ഗേറ്റ് സ്കോർ ഉള്ളവർക്കും ഡാറ്റ് റാങ്ക് ലിസ്റ്റിലുള്ളവർക്കും മുൻഗണന ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.cusat.nic.in സന്ദർശിക്കുക.
കുസാറ്റ്: എം.ടെക്. ഓഷ്യൻ ടെക്‌നോളജി സീറ്റൊഴിവ്
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ഫിസിക്കൽ ഓഷ്യനോഗ്രഫി വകുപ്പ് നടത്തുന്ന എം.ടെക്. (ഓഷ്യൻ ടെക്‌നോളജി) കോഴ്‌സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 60 ശതമാനം മാർക്കോടെയുള്ള ഓഷ്യനോഗ്രഫി/ഫിസിക്സ്/മറൈൻ ജിയോളജി/മെറ്റീരിയോളജി/മറൈൻ ജിയോ ഫിസിക്സ്/എൻവയോൺമെന്റൽ സയൻസ് എന്നിവയിൽ എം.എസ്‌സി. അഥവാ മറൈൻ ജിയോഫിസിക്സിൽ എം.എസ്‌സി. (ടെക്), എൻവയോൺമെന്റൽ സയൻസ്/സിവിൽ എൻജിനീയറിങ് എന്നിവയിൽ ബി.ടെക്./തത്തുല്യ ഡിഗ്രി/എ.എം.ഐ.ഇ. യോഗ്യതയുള്ളവർക്ക് ഓഗസ്റ്റ് 6-ന് രാവിലെ 10.30 മുതൽ 12.30 വരെ സ്കൂൾ ഓഫ് മറൈൻ സയൻസിന്റെ ലേക്‌സൈഡ് കാമ്പസ് ഓഫീസിൽ വകുപ്പുതല പ്രവേശന പരീക്ഷ നടത്തുന്നു. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ഫീസുമായി എത്തിച്ചേരണമെന്ന് വകുപ്പ് മേധാവി അറിയിച്ചു. കൂടുതൽ വിവരങ്ങൾ ഫോൺ: 0484-2363950/2863219, വെബ്‌സൈറ്റ് www.cusat.ac.in.
കുസാറ്റ്: എം.ടെക്. ഇലക്‌ട്രോണിക്സ് സ്‌പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 2-ന്
കളമശ്ശേരി: കൊച്ചി സർവകലാശാലയിലെ ഇലക്‌ട്രോണിക്സ് വകുപ്പ് നടത്തുന്ന എം.ടെക്. (ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്) കോഴ്‌സിൽ ജനറൽ വിഭാഗത്തിലും സംവരണ വിഭാഗത്തിലും ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ഗേറ്റ്/ഡാറ്റ് സ്‌കോർ ഉള്ള അപേക്ഷകർക്ക് ഓഗസ്റ്റ് 2 വ്യാഴാഴ്ച രാവിലെ 10.00 മണി മുതൽ ഇലക്‌ട്രോണിക്സ് വകുപ്പിൽ (ഫോൺ: 0484-2862321) നടത്തുന്ന സപോട്ട് അഡ്മിഷനിൽ പങ്കെടുക്കാമെന്ന് വകുപ്പ് മേധാവി അറിയിച്ചു. ഗേറ്റ് സ്കോർ ഉള്ള പുതിയ അപേക്ഷകരെയും പരിഗണിക്കും.