കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) ബി.ടെക്. കോഴ്‌സുകളിലേക്കുള്ള അവസാനഘട്ട സ്പോട്ട് അഡ്മിഷൻ 30-ന് രാവിലെ ഒൻപതിന് സർവകലാശാലയുടെ തൃക്കാക്കര ക്യാംപസിലെ സെമിനാർ കോംപ്ലക്സിൽ നടക്കും. 10-ാം ക്ലാസ് മുതലുള്ള എല്ലാ ഒറിജനിൽ സർട്ടിഫിക്കറ്റുകളും മറ്റുരേഖകളും സഹിതം റിപ്പോർട്ട് ചെയ്യണം. 10-നുശേഷം രജിസ്‌ട്രേഷൻ അനുവദിക്കില്ല. പ്രവേശനപ്പരീക്ഷയിലെ (കാറ്റ്) റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് പങ്കെടുക്കാം. https://www.cusat.nic.in/.