കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ വിദേശഭാഷാ വകുപ്പ് നടത്തുന്ന ഹ്രസ്വകാല കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് കോഴ്‌സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത പ്രീഡിഗ്രി / പ്ലസ്ടു. കോഴ്‌സ് ഫീ. 7000 രൂപ.  ക്ലാസ്സുകള്‍ (രാവിലെ 10 മുതല്‍ 12 വരെ) ഒക്‌ടോബര്‍ 11? ന് ആരംഭിക്കും.  വിശദ വിവരങ്ങള്‍ക്ക് ഇംഗ്ലീഷ് ആന്റ് വിദേശ ഭാഷാ വകുപ്പ് മേധാവിയെ ബന്ധപ്പെടുക. ഇ-മെയില്‍: defl@cusat.ac.in (ഫോണ്‍- 0484-2575180, 2862511)                 
 
ഹയര്‍ സെക്കണ്ടറി ഫിസിക്‌സ് അദ്ധ്യാപകര്‍ക്ക് ഏകദിന ഫിസിക്‌സ് ശില്‍പ്പശാല
 
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ഫിസിക്‌സ് വകുപ്പും, എറണാകുളം ജില്ലാ ഹയര്‍സെക്കണ്ടറി ഫിസിക്‌സ് ടീച്ചേര്‍സ് അസോസിയേഷനും എസ്.പി.ഐ.ഇ  കുസാറ്റ് സ്റ്റുഡന്റ് ചാപ്റ്ററും ചേര്‍ന്ന് ഹയര്‍ സെക്കണ്ടറി ഫിസിക്‌സ് അദ്ധ്യാപകര്‍ക്കുവേണ്ടി ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു.  ഒക്‌ടോബര്‍ 7 ന് രാവിലെ 9.30 ന് കുസാറ്റിലെ ഫിസിക്‌സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ റിജിഡ് ബോഡി ഡൈനാമിക്‌സ്, ഇന്റര്‍ഫിയറന്‍സ് & ഡിഫ്രാക്ഷന്‍, ലോ ഓഫ് മോഷന്‍ തുടങ്ങിയ ഫിസിക്‌സിന്റെ മുഖ്യ ഉപവിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും. പ്രവേശന ഫീസ് 100 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495042275 ബന്ധപ്പെടുക.