എം.എസ്.സി അപ്ലൈഡ് സൈക്കോളജി പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ മനഃശാസ്ത്ര പഠനവകുപ്പിലെ എം.എസ്.സി അപ്ലൈഡ് സൈക്കോളജി പ്രവേശനത്തിന് അപേക്ഷിച്ചവര്‍ അപേക്ഷയോടൊപ്പം ഡിഗ്രി മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് (ഒന്ന് മുതല്‍ അഞ്ച് വരെ മാര്‍ക്ക് ലിസ്റ്റ്) സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ മെയ് പത്തിനകം പഠനവകുപ്പില്‍ നേരിട്ടോ തപാല്‍ മുഖേനയോ എത്തിക്കണം.
 
എം.കോം (എസ്.ഡി.ഇ) പ്രൊജക്ട് സമര്‍പ്പിക്കണം
2016-ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ എം.കോം പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്തവര്‍ 2018 വര്‍ഷത്തെ പ്രൊജക്ട് റിപ്പോര്‍ട്ട് മെയ് 15-നകം മെയിന്‍ പരീക്ഷാ കേന്ദ്രത്തിലെ (തൃശൂര്‍ സെന്റ് തോമസ് കോളേജ്, ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജ്, വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ്, മലപ്പുറം ഗവണ്‍മെന്റ് കോളേജ്, ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ്, മടപ്പള്ളി ഗവണ്‍മെന്റ് കോളേജ്, മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളേജ്) എസ്.ഡി.ഇ കോര്‍ഡിനേറ്റര്‍ക്ക് സമര്‍പ്പിക്കണം. പിഴകൂടാതെ മെയ് 15 വരെയും 500 രൂപ പിഴയോടെ മെയ് 25 വരെയും സമര്‍പ്പിക്കാം.
 
ബി.എ അഫ്‌സല്‍-ഉല്‍-ഉലമ രണ്ടാം സെമസ്റ്റര്‍ കോണ്‍ടാക്ട് ക്ലാസ്
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ബി.എ അഫ്‌സല്‍-ഉല്‍-ഉലമ രണ്ടാം സെമസ്റ്റര്‍ (2017 പ്രവേശനം) കോണ്‍ടാക്ട് ക്ലാസ് മെയ് ഏഴ് മുതല്‍ പത്ത് വരെയും, 14, 15 തിയതികളിലും വിദൂരവിദ്യാഭ്യാസ വിഭാഗം ഹാളില്‍ നടക്കും. ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2400288, 2407494.
 
യു.ജി ഒന്നാം സെമസ്റ്ററില്‍ പഠനം നിര്‍ത്തിയവര്‍ക്ക് തുടര്‍പഠനം
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം 2014, 2015 വര്‍ഷങ്ങളില്‍ ബി.എ / ബി.കോം / ബി.എസ്.സി മാത്‌സ് / ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) പ്രോഗ്രാമുകള്‍ക്ക് പ്രവേശനം നേടി ഒന്നാം സെമസ്റ്റര്‍ പരീക്ഷക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താനാവാത്തവര്‍ക്കും 2016-ല്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി പ്രവേശനം നേടി ഒന്നാം സെമസ്റ്റര്‍ പരീക്ഷക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താനാവാത്തവര്‍ക്കും രണ്ടാം സെമസ്റ്ററില്‍ പുനഃപ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തിയതി നൂറ് രൂപ പഴയോടെ മെയ് ഏഴ് വരെ നീട്ടി. സി.സി.എസ്.എസ് പ്രോഗ്രാമില്‍ പ്രവേശനം നേടിയവര്‍ രണ്ടാം സെമസ്റ്ററില്‍ പുനഃപ്രവേശനത്തിന് അര്‍ഹരല്ല. ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍, ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പ്, എസ്.ഡി.ഇ ഐ.ഡി എന്നിവ സഹിതം വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ മെയ് ഒമ്പതിനകം ലഭിക്കണം. വെബ്‌സൈറ്റിലെ വിജ്ഞാപനം പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഫോണ്‍: 0494 2407494, 2407288.
 
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2017 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യൂ റഗുലര്‍ / സപ്ലിമെന്ററി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 14 വരെ അപേക്ഷിക്കാം. 
കാലിക്കറ്റ് സര്‍വകലാശാല രണ്ട്, നാല് സെമസ്റ്റര്‍ എല്‍.എല്‍.എം മാര്‍ച്ച് 2017 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 22 വരെ അപേക്ഷിക്കാം.
 
നേതൃഗുണമുള്ള പൗരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ അധ്യാപകര്‍ക്ക്നിര്‍ണ്ണായക പങ്കുവഹിക്കാനുണ്ട്: വൈസ് ചാന്‍സലര്‍
നേതൃഗുണമുള്ള പൗരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ അധ്യാപകര്‍ക്ക് നിര്‍ണ്ണായക പങ്കുവഹിക്കാനുണ്ടെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ പറഞ്ഞു. സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗത്തിന് കേന്ദ്ര മാനവശേഷി വികസന വകുപ്പ് അനുവദിച്ച അധ്യാപക അധ്യാപന പരിശീലന കേന്ദ്രത്തില്‍ ഒരു മാസത്തെ ഇന്‍ഡക്ഷന്‍ ട്രെയിനിംഗ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഡ്യൂക്കേഷന്‍ പഠനവിഭാഗം മേധാവി ഡോ.പി.കെ.അരുണ അധ്യക്ഷയായി. സിന്റിക്കേറ്റ് അംഗം ഡോ.സി.എല്‍.ജോഷി ഗ്രേഡിംഗ് സിസ്റ്റം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനത്തെ വിവിധ സര്‍വകലാശാലാ / കോളേജുകളിലെ അമ്പതോളം അധ്യാപകരാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പ്രഗത്ഭര്‍ ക്ലാസുകള്‍ നയിക്കുന്നു. പരിശീലന പരിപാടി മെയ് 31-ന് അവസാനിക്കും.