അധ്യാപക പരിശീലനത്തിന് അപേക്ഷിക്കാനുള്ള തിയതി 27 വരെ നീട്ടി
മൂന്ന് വര്‍ഷ സേവനം പൂര്‍ത്തിയാകാത്ത സര്‍വകലാശാല-കോളേജ് അധ്യാപകര്‍ക്കായി, കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗത്തിന് കേന്ദ്ര മാനവശേഷി വികസന വകുപ്പ് അനുവദിച്ച അധ്യാപക പരിശീലന കേന്ദ്രത്തില്‍  നടത്തുന്ന ഇന്‍ഡക്ഷന്‍ ട്രെയിനിംഗ് പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള തിയതി ഏപ്രില്‍ 27 വരെ നീട്ടി. മെയ് രണ്ട് മുതല്‍ 31 വരെയാണ് പരിശീലനം. വിജ്ഞാപനവും അപേക്ഷാ ഫോമും സര്‍വകലാശാലാ വെബ്‌സൈറ്റില്‍. വിവരങ്ങള്‍ക്ക്: 9048356933, 9495657594.
 
പി.എസ്.എം.ഒ കോളേജ് കേന്ദ്രം നാലാം സെമസ്റ്റര്‍ എസ്.ഡി.ഇ-ബി.കോം പരീക്ഷാര്‍ത്ഥികളുടെ ശ്രദ്ധക്ക് 
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്) ബി.കോം പരീക്ഷക്ക് പി.എസ്.എം.ഒ. കോളേജ് കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച രജിസ്റ്റര്‍ നമ്പര്‍ 'PMAOBS'  സീരീസില്‍ പെട്ടവരും, PMAPBS0003 മുതല്‍ PMAPBS0218 വരെയും ഉള്ളവര്‍ അതേ ഹാള്‍ടിക്കറ്റുമായി ചേറൂര് പി.പി.ടി.എം (പാണക്കാട് പൂക്കോയതങ്ങള്‍ മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ്) കോളേജില്‍ പരീക്ഷക്ക് ഹാജരാകണം.
 
എം.എസ്.സി മാത്തമാറ്റിക്‌സ് മാര്‍ക്ക് ലിസ്റ്റ് വിതരണം
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ഫൈനല്‍ എം.എസ്.സി മാത്തമാറ്റിക്‌സ് ഏപ്രില്‍ 2017 പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത മെയിന്‍ കേന്ദ്രത്തില്‍ ഏപ്രില്‍ 25 മുതല്‍ വിതരണം ചെയ്യും.
 
ഒമ്പതിലെ ബി.എം.എം.സി പ്രാക്ടിക്കല്‍ പരീക്ഷ ഏപ്രില്‍ 28-ന്
കാലിക്കറ്റ് സര്‍വകലാശാല ഏപ്രില്‍ ഒമ്പതിന് നടത്തേണ്ടിയിരുന്ന അഞ്ച്, ആറ് സെമസ്റ്റര്‍ ബി.എം.എം.സി പ്രാക്ടിക്കല്‍ പരീക്ഷ ഏപ്രില്‍ 28-ന് തൃശൂര്‍ നിര്‍മല കോളേജ്, പുറമണ്ണൂര്‍ മജ്‌ലിസ് ആര്‍ട്‌സ് ആന്റ് സയന്‍സ്, ഇരിഞ്ഞാലക്കുട തരണനെല്ലൂര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ്, തൃശൂര്‍ ഡിവൈന്‍ കോളേജ് എന്നിവിടങ്ങളില്‍ നടക്കും.
 
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാലയുടെ കോളേജ് വിദ്യാര്‍ത്ഥികളുടെ അഞ്ചാം സെമസ്റ്റര്‍ ബി.ടി.എഫ്.പി (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷ മെയ് 22-ന് ആരംഭിക്കും.
 
ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി/ബി.സി.എ മൂല്യനിര്‍ണയ ക്യാമ്പ്
കാലിക്കറ്റ് സര്‍വകലാശാല രണ്ടും ആറും സെമസ്റ്റര്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് / ഐ.ടി / ബി.സി.എ (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രില്‍ 2017/2018 പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാമ്പ് മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ ഏപ്രില്‍ 26-നും കോഴിക്കോട് ജില്ലയില്‍ ഏപ്രില്‍ 27-നും ആരംഭിക്കും. അഫിലിയേറ്റഡ് കോളേജുകളിലെ ബന്ധപ്പെട്ട അധ്യാപകര്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. മുഴുവന്‍ അധ്യാപകരും ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ടെന്ന് പ്രിന്‍സിപ്പില്‍മാര്‍ ഉറപ്പുവരുത്തണം. ക്യാമ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് കൃത്യവിലോപമായി കണക്കാക്കുമെന്നും പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
 
മൂല്യനിര്‍ണയം
യു.ജി.സി. നിരക്കില്‍ ശമ്പളം ലഭിക്കുന്ന അധ്യാപകര്‍ക്ക് പരീക്ഷാ മൂല്യനിര്‍ണ്ണയത്തിന് പ്രത്യേക പ്രതിഫലം നല്‍കേണ്ടതില്ല എന്ന യു.ജി.സി ചട്ടം കര്‍ശനമായി പാലിക്കാന്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇത് കാലിക്കറ്റ് സര്‍വകലാശാലയില്‍ നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി പ്രതിഫലമില്ലാതെ മൂല്യനിര്‍ണ്ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം നിര്‍ണ്ണയിക്കുന്നതിന് വേണ്ടി പ്രതിഫല വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ പങ്കെടുത്ത അധ്യാപകരുടെ പ്രതിഫലം, യാത്രാബത്ത, ദിനബത്ത എന്നിവ അടിയന്തിരമായി കൊടുത്തു തീര്‍ക്കുന്നതിനായി 2017 ഡിസംബര്‍ 21 മുതല്‍ പ്രത്യേക അദാലത്തുകളും സ്‌പോട്ട് പേയ്‌മെന്റ് ക്യാമ്പുകളും കാലിക്കറ്റ് സര്‍വകലാശാലയില്‍ നടത്തിവരുന്നുണ്ട്. 2018 ഏപ്രില്‍ 20 വരെയായി 148 മൂല്യനിര്‍ണ്ണയ ക്യാമ്പുകളുടെ പ്രതിഫലം വിതരണം നടത്തി. കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ മുഖേനയും അല്ലാതെയുമായി മൂല്യനിര്‍ണ്ണയം നടത്തിയ 7412  അധ്യാപകരുടെ പ്രതിഫലമായി 2,65,78,809 രൂപയും, യാത്രാപ്പടി, ദിനബത്ത ഇനത്തില്‍ 92,07,525 രൂപയും മറ്റു പരീക്ഷാ നടത്തിപ്പു ചെലവുകള്‍ വക 59,60,579 രൂപയും  ഉള്‍പ്പെടെ ആകെ നാലുകോടിയില്‍പരം രൂപ ഇക്കഴിഞ്ഞ മൂന്നു മാസത്തിനിടെ കൊടുത്തു കഴിഞ്ഞിട്ടുണ്ട്. ബാക്കിയുളള പ്രതിഫലവും അദാലത്തു വഴി വിതരണം ചെയ്തുകൊണ്ടി രിക്കുകയാണ്. പ്രായോഗിക പരീക്ഷകര്‍ ഉള്‍പ്പെടെയുളളവരുടെ ആയിരക്കണക്കിന് ചെക്കുകള്‍ അയച്ചുകൊടുക്കുന്ന നടപടി ത്വരിതഗതിയില്‍ തന്നെ നടക്കുന്നതിനാല്‍, ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ മാറ്റിവെച്ച് വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്ത് അധ്യാപകര്‍ മൂല്യനിര്‍ണ്ണയ പ്രവൃത്തികളുമായി സഹകരിക്കണമെന്ന് സര്‍വകലാശാല അഭ്യര്‍ത്ഥിച്ചു.