പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് വിദൂരവിദ്യാഭ്യാസ മോഡിലേക്ക് 28 വരെ മാറാം
കാലിക്കറ്റ് സര്‍വകലാശാലയില്‍ 2017-18 അധ്യയന വര്‍ഷത്തില്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി ബിരുദ പ്രോഗ്രാമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വിദൂരവിദ്യാഭ്യാസ മോഡിലേക്ക് മാറുന്നതിന് നൂറ് രൂപ പിഴയോടെ ഏപ്രില്‍ 28 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട് മെയ് രണ്ട് വരെ എസ്.ഡി.ഇയില്‍ സ്വീകരിക്കും. വിവരങ്ങള്‍ www.sdeuoc.ac.in വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2400288.
 
ബോട്ടണി പഠനവകുപ്പില്‍ റീഡര്‍ സ്ഥിരനിയമനം: എ.പി.ഐ സ്‌കോര്‍ വെരിഫിക്കേഷന്‍ 
2010 ഡിസംബര്‍ 27-ലെ വിജ്ഞാപന പ്രകാരം കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവകുപ്പിലെ റീഡര്‍ തസ്തികയില്‍ സ്ഥിരനിയമനത്തിന് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികളുടെ എ.പി.ഐ സ്‌കോര്‍ വെരിഫിക്കേഷന്‍ ഏപ്രില്‍ 26, 27 തിയതികളില്‍ സര്‍വകലാശാലാ ഭരണവിഭാഗത്തില്‍ നടക്കും. വിവരങ്ങള്‍ക്ക്: 0494 2407106.
 
ആറാം സെമസ്റ്റര്‍ എസ്.ഡി.ഇ-യു.ജി പരീക്ഷ മാറ്റി
കാലിക്കറ്റ് സര്‍വകലാശാല മെയ് നാലിന് ആരംഭിക്കാനിരുന്ന വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റര്‍ ബി.എ / ബി.എസ്.സി / ബി.കോം / ബി.ബി.എ / ബി.എം.എം.സി / ബി.എ അഫ്‌സല്‍-ഉല്‍-ഉലമ (സി.സി.എസ്.എസ്-2012, 2013 പ്രവേശനം) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ മെയ് പത്ത് മുതല്‍ നടക്കും. സമയം: ഉച്ചക്ക് മുമ്പ്.
 
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ ബി.വോക് (2014 മുതല്‍ പ്രവേശനം) റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷ മെയ് പത്തിന് ആരംഭിക്കും.
കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ ബി.വോക് ഇന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (2014 പ്രവേശനം) റഗുലര്‍ പരീക്ഷ ഏപ്രില്‍ 24-ന് ആരംഭിക്കും.
 
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല എട്ടാം സെമസ്റ്റര്‍ ബി.ടെക് സപ്ലിമെന്ററി (04 സ്‌കീം) ജൂണ്‍ 2016 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട് മെയ് അഞ്ച് വരെ സ്വീകരിക്കും.
കാലിക്കറ്റ് സര്‍വകലാശാല 2017 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ജനറല്‍ ബയോടെക്‌നോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 28 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല 2017 മെയില്‍ നടത്തിയ പ്രീവിയസ് എം.എ ഫിലോസഫി റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ്, 2017 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എ ഫിലോസഫി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 26 വരെ അപേക്ഷിക്കാം.
 
മൂല്യനിര്‍ണയ ക്യാമ്പ്
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എം.കോം (സി.യു.സി.എസ്.എസ്) പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പ് ഏപ്രില്‍ 24 മുതല്‍ കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലും (നോര്‍ത്ത് സോണ്‍), തൃശൂര്‍ സെന്റ് തോമസ് കോളേജിലും (സൗത്ത് സോണ്‍) നടക്കും. പി.ജി ക്ലാസുകളില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ അധ്യാപന പരിചയമുള്ളവര്‍ പങ്കെടുക്കണം.