സര്‍വകലാശാലാ പഠനവകുപ്പിലെയും പ്രവേശന പരീക്ഷകളുള്ള പി.ജി കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെ പി.ജി പ്രവേശന പരീക്ഷക്കും, സ്വാശ്രയ കേന്ദ്രങ്ങള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ പ്രവേശന പരീക്ഷ മുഖേന നടത്തുന്ന കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. സര്‍വകലാശാലാ പഠനവകുപ്പുകളില്‍ എം.എഡ് ഒഴികെയുള്ള കോഴ്‌സുകളിലേക്ക് പ്രവേശന പരീക്ഷ മുഖേനയാണ് പ്രവേശനം നടത്തുന്നത്. ഏപ്രില്‍ 17-ന് പകല്‍ 12 മുതല്‍ രജിസ്റ്റര്‍ ചെയ്യാം. വിജ്ഞാപന പ്രകാരം വിവിധ കോഴ്‌സുകള്‍ക്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫീ ജനറല്‍ 350 രൂപ, എസ്.സി / എസ്.ടി 150 രൂപ.  ഏപ്രില്‍ 28 വരെ ഫീസടച്ച് ഏപ്രില്‍ 30 വരെ രജിസ്‌ട്രേഷന്‍ നടത്താം. വിവരങ്ങള്‍ www.cuonline.ac.in  വെബ്‌സൈറ്റില്‍. ഫോണ്‍ 2047016, 2407017.
 
പ്രവേശന പരീക്ഷകളുള്ള ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലയുടെ സ്വാശ്രയ കേന്ദ്രങ്ങള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ ബാച്ച്‌ലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് (ബി.എച്ച്.എം, നാല് വര്‍ഷം), ബി.പി.എഡ് ഇന്റഗ്രേറ്റഡ് (നാല് വര്‍ഷം), ബി.പി.എഡ് (രണ്ട് വര്‍ഷം), ബി.കോം ഓണേഴ്‌സ് (ത്രിവത്സരം) പ്രവേശന പരീക്ഷകളുള്ള ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 17-ന് പകല്‍ 12 മുതല്‍ രജിസ്റ്റര്‍ ചെയ്യാം. ഏപ്രില്‍ 28 വരെ ഫീസടച്ച് ഏപ്രില്‍ 30 വരെ രജിസ്‌ട്രേഷന്‍ നടത്താം. വിജ്ഞാപന പ്രകാരം വിവിധ കോഴ്‌സുകള്‍ക്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫീ ജനറല്‍ 350 രൂപ, എസ്.സി / എസ്.ടി 150 രൂപ. വിവരങ്ങള്‍ www.cuonline.ac.in  വെബ്‌സൈറ്റില്‍. ഫോണ്‍ 2047016, 2407017.
 
അഡീഷണല്‍ ചീഫ് സൂപ്രണ്ട് നിയമനം
അഡീഷണല്‍ ചീഫ് സൂപ്രണ്ടിനെ നിയമിച്ചിട്ടില്ലാത്ത കോളേജുകളില്‍ (ലിസ്റ്റ് വെബ്‌സൈറ്റില്‍) 2018 ഏപ്രില്‍ / മെയ് മാസങ്ങളില്‍ കാലിക്കറ്റ് സര്‍വകലാശാല നടത്തുന്ന പരീക്ഷക്ക് അഡീഷണല്‍ ചീഫ് സൂപ്രണ്ടിനെ നിയമിക്കുന്നതിന് കോളേജ് അധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രിന്‍സിപ്പല്‍ മുഖേന സമര്‍പ്പിക്കണം.
 
17-ലെ ടെക്‌നീഷ്യന്‍ കരാര്‍ നിയമനം അഭിമുഖം മാറ്റി
കാലിക്കറ്റ് സര്‍വകലാശാല സെന്‍ട്രല്‍ സോഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റി ടെക്‌നീഷ്യന്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ച യോഗ്യരായവര്‍ക്ക് 17-ന് നടത്താനിരുന്ന അഭിമുഖം ഏപ്രില്‍ 25-ലേക്ക് മാറ്റി. അഭിമുഖം രാവിലെ പത്ത് മണിക്ക് ഭരണവിഭാഗത്തില്‍ നടക്കും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407106.
 
എസ്.ഡി.ഇ-ഫൈനല്‍ എം.എ / എം.എസ്.സി ഹാള്‍ടിക്കറ്റ് 
കാലിക്കറ്റ് സര്‍വകലാശാല ഏപ്രില്‍ 24-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം ഫൈനല്‍ എം.എ / എം.എസ്.സി പരീക്ഷകള്‍ക്ക് അപേക്ഷിച്ചവര്‍ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് അതില്‍ കാണുന്ന പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണം. പരീക്ഷാ കേന്ദ്രം ഉറുപ്പുവരുത്താന്‍ വെബ്‌സൈറ്റില്‍ കൊടുത്ത വിവരങ്ങളുമായി ഒത്തുനോക്കണം. ഫോണ്‍ നമ്പര്‍ വെബ്‌സൈറ്റില്‍. മാന്വലായി അപേക്ഷിച്ചവര്‍ ഹാള്‍ടിക്കറ്റ് അനുവദിക്കപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് കൈപ്പറ്റണം.
 
2016-ലെ ബി.ടെക് സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സിന് അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാല ബി.ടെകിന് 2012-ല്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍  അര്‍ഹരായവര്‍ക്ക് 2016 വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പൊസിഷന്‍ ലിസ്റ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോം വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച്, ചലാന്‍ (225 രൂപ) സഹിതം ബി.ടെക് വിഭാഗത്തില്‍ സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റ് തപാലില്‍ ലഭിക്കാന്‍  പോസ്റ്റല്‍ ചാര്‍ജ്ജായി 50 രൂപ കൂടി ചലാന്‍ ഉള്‍പ്പെടുത്തണം.
 
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല ബി.ബി.എ-എല്‍.എല്‍.ബി (പഞ്ചവത്സരം, 2011 സ്‌കീം) ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് സെമസ്റ്റര്‍ റഗുലര്‍ / സപ്ലിമെന്ററി പരീക്ഷക്കും, എല്‍.എല്‍.ബി യൂണിറ്ററി (ത്രിവത്സരം, 2015 സ്‌കീം) ഒന്ന്, മൂന്ന് സെമസ്റ്റര്‍ റഗുലര്‍ / സപ്ലിമെന്ററി, അഞ്ചാം സെമസ്റ്റര്‍ റഗുലര്‍ പരീക്ഷക്കും അപേക്ഷിക്കാനുള്ള തിയതി പിഴകൂടാതെ ഏപ്രില്‍ 23 വരെയും 150 രൂപ പിഴയോടെ ഏപ്രില്‍ 25 വരെയും നീട്ടി.
കാലിക്കറ്റ് സര്‍വകലാശാല ഒന്ന്, രണ്ട്, നാല്, ആറ്, എട്ട് സെമസ്റ്റര്‍ ബി.ടെക് / പാര്‍ട്ട്‌ടൈം ബി.ടെക് (2009 സ്‌കീം-2009 പ്രവേശനം) സപ്ലിമെന്ററി പരീക്ഷക്ക് ഏപ്രില്‍ 25 വരെ അപേക്ഷിക്കാം. എട്ടാം സെമസ്റ്ററിന് അവസാന തിയതി ഏപ്രില്‍ 19. എട്ടാം സെമസ്റ്റര്‍ പരീക്ഷ ഏപ്രില്‍ 27-ന് ആരംഭിക്കും. മറ്റുള്ളവയുടെ തിയതി പിന്നീട് അറിയിക്കും. 2009 പ്രവേശനക്കാര്‍ക്ക് ഇത് അവസാന അവസരമായിരിക്കും.
 
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബി.ടി.എഫ്.പി (സി.യു.സി.ബി.സി.എസ്.എസ്, 2016 പ്രവേശനം) റഗുലര്‍ / സപ്ലിമെന്ററി പരീക്ഷ ഏപ്രില്‍ 24-ന് ആരംഭിക്കും.
 
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റര്‍  ബി.കോം / ബി.ബി.എ / ബി.കോം അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍ റഗുലര്‍ / ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി  (സി.യു.സി.ബി.സി.എസ്.എസ്) നവംബര്‍ 2017 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള തിയതി പിന്നീട് അറിയിക്കും.
 
ഇന്റര്‍സോണ്‍ കലോത്സവത്തിന് ഏപ്രില്‍ 17-ന് തുടക്കം
അഞ്ച് ജില്ലകളിലും ലക്ഷദ്വീപിലും നിന്നായി 5500 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന കാലിക്കറ്റ് സര്‍വകലാശാലാ ഇന്റര്‍സോണ്‍ കലോത്സത്തിന്റെ സ്റ്റേജിതര ഇനങ്ങള്‍ക്ക് ഇന്ന് (ഏപ്രില്‍ 17) ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ തുടക്കമാകും. 19 മുതല്‍ 21 വരെയാണ് സ്റ്റേജ് ഇനങ്ങള്‍. ചെണ്ട, മദ്ദളം, തുടി, കൊമ്പ്, കുറുംകുഴല്‍, മിഴാവ് തുടങ്ങിയ പേരുകളിലെ വേദികളില്‍ നടത്തുന്ന മത്സരങ്ങള്‍ രാവിലെ പത്ത് മണിക്കാരംഭിച്ച് രാത്രി ഒമ്പതിന് അവസാനിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. കോളേജ് യൂണിയന്‍ ചെയര്‍മാന്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാര്‍, സ്റ്റാഫ് അഡൈ്വസര്‍ എന്നിവരുടെ യോഗം 17-ന് രാവിലെ പത്ത് മണിക്ക് കോളേജില്‍ ചേരുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. കഥാരചന (മലയാളം, അറബി, സംസ്‌കൃതം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ഉറുദു), കവിതാരചന (മലയാളം, അറബി, ഉറുദു, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, സംസ്‌കൃതം), പ്രബന്ധ രചന (സംസ്‌കൃതം, ഉറുദു, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, അറബി, തമിഴ്), പെന്‍സില്‍ ഡ്രോയിംഗ്, കാര്‍ട്ടൂണ്‍, പോസ്റ്റര്‍ മേക്കിംഗ്, കൊളാഷ് എന്നിവയാണ് ഏപ്രില്‍ 17-ലെ ഇനങ്ങള്‍.
 
മാത്തമാറ്റിക്‌സ് പഠനവകുപ്പില്‍ ജനകീയ പ്രഭാഷണ പരമ്പര
കാലിക്കറ്റ് സര്‍വകലാശാലാ മാത്തമാറ്റിക്‌സ് പഠനവിഭാഗം സംഘടിപ്പിക്കുന്ന ജനകീയ പ്രഭാഷണ പരമ്പര ഏപ്രില്‍ 18-ന് ആരംഭിക്കും. തുടര്‍ന്നുള്ള ബുധനാഴ്ചകളിലും കാലത്ത് പത്ത് മണി മുതല്‍ ഒരു മണിവരെ മാത്തമാറ്റിക്‌സ് വിഭാഗം ഹാളിലായിരിക്കും പ്രഭാഷണങ്ങള്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയോജനകരപ്രദമാകുന്ന രീതിയില്‍ മലയാളത്തില്‍ ലളിതമായാണ് പ്രഭാഷണങ്ങള്‍ അവതരിപ്പിക്കുക. മധ്യകാലം മുതല്‍ ഉള്ള കേരളത്തിന്റെ ഗണിത ചരിത്രം പ്രധാന നേട്ടങ്ങള്‍, കണ്ടുപിടുത്തങ്ങള്‍, ലോക നിലവാരമായുള്ള താരതമ്യം തുടങ്ങിയവയും ഉള്‍പ്പെടുന്നു. ഫോണ്‍: 9447791504.