എസ്.എസ്.എല്‍.സി കഴിഞ്ഞവര്‍ക്കായി സര്‍വകലാശാലയില്‍ ബ്രിഡ്ജ് കോഴ്‌സ്
കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോംഗ് ലേണിംഗ് ആന്റ് എക്‌സറ്റന്‍ഷനില്‍ എസ്.എസ്.എല്‍.സി കഴിഞ്ഞവര്‍ക്കായി ബ്രിഡ്ജ് കോഴ്‌സ് ഏപ്രില്‍ മൂന്നാം വാരത്തില്‍ ആരംഭിക്കും. അഞ്ച് ദിവസത്തെ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക്  സര്‍ട്ടിഫിക്കറ്റ് നല്‍കും. എഡ്യൂക്കേഷണല്‍ ഗൈഡന്‍സ്, അച്ചീവ്‌മെന്റ് മോട്ടിവേഷന്‍, പേഴ്‌സണാലിറ്റി ഡവലപ്പ്‌മെന്റ്, ബ്രയിന്‍ ഓണ്‍ ലേണിംഗ്, ബയോളജിക്കല്‍ സൈക്കോളജി ഓഫ് ലേണിങ്, ഇ-പോസിറ്റീവ് സൈബര്‍ ലോ, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്, പബ്ലിക്ക് സ്പീക്കിംഗ്, ആപ്റ്റിട്യൂഡ് ടെസ്റ്റ് തുടങ്ങിയ  വിഷയങ്ങളില്‍ ക്ലാസുകള്‍ ഉണ്ടാകും. സര്‍വകലാശാലാ പഠനവകുപ്പുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും പ്രഗത്ഭരായ അധ്യാപകരും മറ്റ് വിദഗ്ധരുമാണ് ക്ലാസ്സുകള്‍ നയിക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം. കോഴ്‌സ് ഫീയായി 700 രൂപ സര്‍വകലാശാലാ ക്യാമ്പസിലെ പഠനവിഭാഗത്തില്‍ അടച്ച് രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക്: 0494 2407360.
 
ഒമ്പതിലെ മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തിയതി
കാലിക്കറ്റ് സര്‍വകലാശാല ഏപ്രില്‍ ഒമ്പതിന് നടത്താനിരുന്ന വിവിധ പരീക്ഷകള്‍ ബ്രാക്കറ്റില്‍ കൊടുത്ത തിയതികളില്‍ നടക്കും. കോളേജ് / വിദൂരവിദ്യാഭ്യാസം / പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ആറാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്) ബി.കോം / ബി.ബി.എ / ബി.കോം വൊക്കേഷണല്‍ / ബി.കോം ഓണേഴ്‌സ്-സി.സി.എസ്.എസ് / ബി.എച്ച്.എ / ബി.ടി.എച്ച്.എം റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് (ഏപ്രില്‍ 12), തേര്‍ഡ് സെമസ്റ്റര്‍ ബി.പി.എഡ് റഗുലര്‍ / സപ്ലിമെന്ററി (ഏപ്രില്‍ 24), നാലാം വര്‍ഷ ബി.എസ്.സി മെഡിക്കല്‍ ബയോകെമിസ്ട്രി / മെഡിക്കല്‍ മൈക്രോബയോളജി / മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (ഏപ്രില്‍ 13), രണ്ടാം സെമസ്റ്റര്‍ എം.പി.എഡ് റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് (ഏപ്രില്‍ 13), അഞ്ചാം സെമസ്റ്റര്‍ ബി.വോക് ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് റഗുലര്‍ (ഏപ്രില്‍ 23), കോളേജ് വിദ്യാര്‍ത്ഥികളുടെ ആറാം സെമസ്റ്റര്‍ ബി.ടി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് (ഏപ്രില്‍ 23), മൂന്നാം സെമസ്റ്റര്‍ എം.ബി.എ (സി.സി.എസ്.എസ്) റഗുലര്‍ / സപ്ലിമെന്ററി (ഏപ്രില്‍ 12), ഒന്നാം സെമസ്റ്റര്‍ ബി.എഡ് (ഹിയറിംഗ് ഇംപയേഡ്) 2015 മുതല്‍ പ്രവേശനം റഗുലര്‍ / സപ്ലിമെന്ററി (ഏപ്രില്‍ 13), എല്‍.എല്‍.ബി (2000 മുതല്‍ 2007 വരെ പ്രവേശനം) എട്ടാം സെമസ്റ്റര്‍ (പഞ്ചവത്സരം), നാലാം സെമസ്റ്റര്‍ (ത്രിവത്സരം) സപ്ലിമെന്ററി (മെയ് നാല്), ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക് (2014 സ്‌കീം) (ഏപ്രില്‍ 13). പരീക്ഷാസമയത്തിലോ കേന്ദ്രത്തിലോ മാറ്റമില്ല.
 
ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് കേന്ദ്രം അഞ്ചാം സെമസ്റ്റര്‍ എസ്.ഡി.ഇ-യു.ജി പരീക്ഷാര്‍ത്ഥികളുടെ ശ്രദ്ധക്ക്
കാലിക്കറ്റ് സര്‍വകലാശാല ഏപ്രില്‍ 13-ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ വിദൂരവിദ്യാഭ്യാസം (സി.സി.എസ്.എസ്) ബി.എ / ബി.എസ്.സി / ബി.എ അഫ്‌സല്‍-ഉല്‍-ഉലമ / ബി.എം.എം.സി സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ചവര്‍ അതേ ഹാള്‍ടിക്കറ്റുമായി തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ പരീക്ഷക്ക് ഹാജരാകണം.
 
കാര്‍: ക്വട്ടേഷന്‍ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഉപയോഗിക്കുന്ന 2007 മോഡല്‍ ഫോഡ് ഫിയസ്റ്റ ഡീസല്‍ കാര്‍ വില്‍ക്കുന്നതിന് മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍, 2.5% ഇ.എം.ഡി, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ഏപ്രില്‍ 28-നകം ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗത്തില്‍ സമര്‍പ്പിക്കണം. പരസ്യലേലം മെയ് മൂന്നിന് രാവിലെ 11 മണിക്ക് നടക്കും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
 
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി.എ / ബി.എസ്.ഡബ്ല്യൂ / ബി.വി.സി / ബി.ടി.ടി.എം / ബി.എ അഫ്‌സല്‍-ഉല്‍-ഉലമ (സി.യു.സി.ബി.സി.എസ്.എസ്) നവംബര്‍ 2017 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 24 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട് ഏപ്രില്‍ 26-നകം സമര്‍പ്പിക്കണം.
 
ഒന്നാം സെമസ്റ്റര്‍ പി.ജി മൂല്യനിര്‍ണയ ക്യാമ്പ്
കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.എസ്.എസ് ഒന്നാം സെമസ്റ്റര്‍ എം.എസ്.സി കെമിസ്ട്രി മൂല്യനിര്‍ണയ ക്യാമ്പ് ഏപ്രില്‍ 26-ന് കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ (നോര്‍ത്ത് സോണ്‍) നാട്ടിക എസ്.എന്‍. കോളേജില്‍ (സൗത്ത് സോണ്‍), ഒന്നാം സെമസ്റ്റര്‍ എം.എ മലയാളം ഏപ്രില്‍ 18-ന് പട്ടാമ്പി എസ്.എന്‍.ജി.എസിലും, ഒന്നാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യൂ ഏപ്രില്‍ 18-ന് തൃശൂര്‍ വിമല കോളേജിലും നടക്കും. ഒരു വര്‍ഷത്തില്‍ കൂടുതല്‍ അധ്യാപന പരിചയമുള്ളവര്‍ ക്യാമ്പില്‍ പങ്കെടുക്കണമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
 
സന്തോഷ്‌ട്രോഫി ടീമിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്വീകരണം 
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ്‌ട്രോഫി നേടിയ കേരള ടീമിന് കാലിക്കറ്റ് സര്‍വകലാശാലയും പൊതുസമൂഹവും ഒരുക്കുന്ന സ്വീകരണം ഏപ്രില്‍ 13-ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പി.കെ.കുഞ്ഞാലിക്കുട്ടി എം.പി., എം.എല്‍.എമാരായ പി.അബ്ദുല്‍ ഹമീദ്, എ.പ്രദീപ്കുമാര്‍, പി.കെ.അബ്ദുറബ്ബ്, മലപ്പുറം, കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ ജില്ലകളില്‍ നിന്നുള്ള ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മുഴുവന്‍ ടീമംഗങ്ങളും കോച്ചും ഒഫീഷ്യലുകളും അണിനിരക്കുന്ന വര്‍ണ്ണാഭമായ ഘോഷയാത്ര വൈകുന്നേരം നാല് മണിക്ക് കോഹിനൂര്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിക്കും. രാഷ്ട്രീയ-സാമൂഹ്യ- സാംസ്‌കാരിക-കായിക രംഗത്തെ പ്രഗത്ഭര്‍, വിവിധ ക്ലബുകള്‍, സ്ഥാപനങ്ങള്‍, കായിക പ്രേമികള്‍ തുടങ്ങി ആയിരക്കണക്കിനാളുകളും ഫ്‌ളോട്ടുകളും വിവിധ കലാരൂപങ്ങളും അണിചേരും. 5.30-ന് സര്‍വകലാശാലാ സ്റ്റേഡിയത്തിലാണ് സ്വീകരണച്ചടങ്ങ്. ഘോഷയാത്ര സ്റ്റേഡിയത്തില്‍ പ്രവേശിച്ച ശേഷം സന്തോഷ്‌ട്രോഫി ജേതാക്കളും പഴയകാല താരങ്ങളും തമ്മില്‍ നടക്കുന്ന ഫുട്‌ബോള്‍ മാച്ച് സ്വീകരണചടങ്ങിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. മുന്‍ അന്താരാഷ്ട്ര, ദേശീയ, യൂണിവേഴ്‌സിറ്റി താരങ്ങള്‍ പങ്കെടുക്കും. ഡോ.എം.എം.ബഷീര്‍, സേതുമാധവന്‍, വിക്ടര്‍ മഞ്ഞില, യു.ഷറഫലി, സി.വി.പാപ്പച്ചന്‍, ജോപോള്‍ അഞ്ചേരി, ഹബീബ് റഹ്മാന്‍, പി.മുഹമ്മദ് അഷ്‌റഫ്, എം.എം.ജേക്കബ്, കെ.എഫ്.ബെന്നി, അബ്ദുല്‍ റഷീദ്, കെ.വി.ഹാഷിം, ഹമീദ്, കെ.വി.റിയാസ്, അഡ്വ.ജോസ്, നവീന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കാലിക്കറ്റ് സര്‍വകലാശാലാ ഫുട്‌ബോള്‍ ടീമിന്റെ വിവിധ വര്‍ഷങ്ങളിലെ 11 കളിക്കാര്‍ സന്തോഷ്‌ട്രോഫി ജേതാക്കളായ ടീമില്‍ ഉള്‍പ്പെടുന്നുവെന്നത് സര്‍വകലാശാലക്ക് അഭിമാനകരമാണ്. രണ്ട് തവണ തുടര്‍ച്ചയായി കാലിക്കറ്റിന് അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ കിരീടം നേടാനായെന്നത് ആഹ്ലാദം വര്‍ധിപ്പിക്കുന്നു. ടീമംഗങ്ങള്‍ക്കും കോച്ചുമാര്‍ക്കും ക്യാഷ് അവാര്‍ഡും മറ്റ്  ഉപഹാരങ്ങളും സമ്മാനിക്കും.
 
സെനറ്റ് തെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സര്‍വകലാശാലയുടെ ജനുവരി 16-ലെ വിജ്ഞാപന പ്രകാരം സെനറ്റ് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പത്ത് മണ്ഡലങ്ങളിലേയും അന്തിമ വോട്ടര്‍പട്ടിക ഏപ്രില്‍ പത്തിന് സര്‍വകലാശാലയില്‍ പ്രസിദ്ധീകരിച്ചു. പകര്‍പ്പ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.
 
വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാല താഴെ കൊടുത്ത വിവിധ തസ്തികളില്‍ ദിവസ വേതനം/കരാര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ഓവര്‍സിയര്‍ (സിവില്‍, ഇലക്ട്രിക്കല്‍), മേട്രന്‍, നഴ്‌സിംഗ് അസിസ്റ്റന്റ്, പ്ലാന്റേഷന്‍ അസിസ്റ്റന്റ്, റൂം ബോയ്-കം-ബെയറര്‍, ഗ്രൗണ്ട്‌സ്മാന്‍, ഗാര്‍ഡനര്‍, ഡ്രൈവര്‍ കം ഓഫീസ് അറ്റന്റഡ്, പ്രൊഫഷണല്‍ അസിസ്റ്റന്റ്, പ്രോഗ്രാമര്‍, ടെക്‌നീഷ്യന്‍ (മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ്), വര്‍ക്ക്‌ഷോപ്പ് അസിസ്റ്റന്റ്, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍, കോച്ച് (ക്രിക്കറ്റ്, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍, ഹാന്റ്‌ബോള്‍, ബാഡ്മിന്റണ്‍, അതിലറ്റിക്‌സ്), പമ്പ് ഓപ്പറേറ്റര്‍, ഇലക്ട്രിസിറ്റി വര്‍ക്കര്‍, സ്‌പെസിമെന്‍ കളക്ടര്‍, ഹെര്‍ബേറിയം ക്യുറേറ്റര്‍. അവസാന തിയതി ഏപ്രില്‍ 25 വൈകുന്നേരം അഞ്ച് മണി. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.