റീഹാബിലിറ്റേഷന്‍ സൈക്കോളജി പി.ജി ഡിപ്ലോമക്ക് അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ സൈക്കോളജി പഠനവകുപ്പിലെ പി.ജി ഡിപ്ലോമ ഇന്‍ റീഹാബിലിറ്റേഷന്‍ സൈക്കോളജി (പി.ജി.ഡി.ആര്‍.പി) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ  ക്ഷണിച്ചു. അവസാന തിയതി മാര്‍ച്ച് 12. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിന് പത്ത് സീറ്റുകളാണ് ഉള്ളത്. യോഗ്യത: 55% മാര്‍ക്കോടെ കാലിക്കറ്റ് സര്‍വകലാശാല / തത്തുല്യ സൈക്കോളജി പി.ജി. എസ്.സി / എസ്.ടി / ഒ.ബി.സിക്ക് 50% മാര്‍ക്ക് മതി. മാര്‍ച്ച് 17-ന് നടക്കുന്ന പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷാ ഫീ 300 രൂപ (സംവരണ വിഭാഗത്തിന് 100 രൂപ). വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 9447832329. ഇ-മെയില്‍ psyhod@uoc.ac.in
 
സി.ഡി.എം.ആര്‍.പിയില്‍ കരാര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ സൈക്കോളജി പഠനവകുപ്പിലെ സി.ഡി.എം.ആര്‍.പിയില്‍ ഡിസെബിലിറ്റി മാനേജ്‌മെന്റ് ഓഫീസര്‍ (ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്) (ഒന്ന്), കേസ് കോര്‍ഡിനേറ്റര്‍ കം ലെയ്‌സണ്‍ ഓഫീസര്‍ (ഒന്ന്), സ്പീച്ച്-ലാംഗ്വേജ് പാത്തോളജിസ്റ്റ് ആന്റ് ഓഡിയോളജിസ്റ്റ് (ഒന്ന്), ഒക്യുപേഷണല്‍ തെറാപിസ്റ്റ് (രണ്ട്) എന്നീ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ (ഫോട്ടോ അറ്റസ്റ്റ് ചെയ്ത്), യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത പകര്‍പ്പുകള്‍ സഹിതം ഡയരക്ടര്‍, സി.ഡി.എം.ആര്‍.പി, ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സൈക്കോളജി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673635 എന്ന വിലാസത്തില്‍ മാര്‍ച്ച് അഞ്ചിനകം ലഭിക്കണം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
 
അഞ്ചാം സെമസ്റ്റരില്‍ പഠനം നിര്‍ത്തിയവര്‍ക്ക് ആറാം സെമസ്റ്ററില്‍ പുനഃപ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളില്‍ 2014, 2015 വര്‍ഷങ്ങളില്‍ ബി.എ / ബി.കോം / ബി.ബി.എ / ബി.എസ്.സി മാത്‌സ് (സി.യു.സി.ബി.സി.എസ്.എസ്) കോഴ്‌സുകള്‍ക്ക് ചേര്‍ന്ന് ഒന്ന് മുതല്‍ അഞ്ച് വരെ സെമസ്റ്റര്‍ പരീക്ഷ എഴുതിയ ശേഷം പഠനം തുടരാനാവാത്തവര്‍ക്ക് എസ്.ഡി.ഇ വഴി ആറാം സെമസ്റ്ററില്‍ പഠനം തുടരുന്നതിന് 500 രൂപ പിഴയോടെ ഫെബ്രുവരി 24 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം 2011 മുതല്‍ 2014 വരെ വര്‍ഷങ്ങളില്‍ ബി.എ / ബി.കോം / ബി.ബി.എ / ബി.എസ്.സി മാത്‌സ് (സി.യു.സി.ബി.സി.എസ്.എസ്) കോഴ്‌സുകള്‍ക്ക് ചേര്‍ന്ന് ഒന്ന് മുതല്‍ അഞ്ച് വരെ സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം തുടര്‍ പഠനം നടത്താനാവാത്തവര്‍ക്ക് ആറാം സെമസ്റ്ററില്‍ പുനഃപ്രവേശനം നേടുന്നതിന് ആയിരം രൂപ പിഴയോടെ ഫെബ്രുവരി 24 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407357, 2400288.
 
ബി.കോം അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍ ആറാം സെമസ്റ്റര്‍ പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്ററില്‍ ബി.കോം അഡീഷണല്‍ സ്‌പെഷ്യലൈസേഷന് (സി.യു.സി.ബി.സി.എസ്.എസ്) രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ആറാം സെമസ്റ്റര്‍ പരീക്ഷക്ക് പിഴകൂടാതെ ഫെബ്രുവരി 26 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 28 വരെയും അപേക്ഷിക്കാം.
 
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം / പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഒന്നാം സെമസ്റ്റര്‍ ബി.കോം / ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷ മാര്‍ച്ച് ഒമ്പതിന് ആരംഭിക്കും.
 
എന്‍.എസ്.എസ് ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാം 
2018 ലെ മാര്‍ച്ച് അവസാന സെമസ്റ്റര്‍ ബി.കോം / ബി.ബി.എ / ബി.ടി.എച്ച്.എം / ബി.എച്ച്.എ (സി.യു.സി.ബി.സി.എസ്.എസ്) / ബി.കോം ഓണേഴ്‌സ്-സി.സി.എസ്.എസ് വിദ്യാര്‍ത്ഥികളില്‍  എന്‍.എസ്.എസ് ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുള്ളവര്‍ മാര്‍ക്കുകള്‍ ചേര്‍ക്കുന്നതിനായി പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം മാര്‍ച്ച് 12-നകം പരീക്ഷാഭവന്‍ ബി.കോം വിഭാഗത്തില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോം വെബ്‌സൈറ്റില്‍.
 
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2015 നവംബര്‍, 2016 നവംബര്‍ മാസങ്ങളില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.ടി.എ (2015, 2016 പ്രവേശനം) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് മൂന്ന് വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല 2017 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ഹോം സയന്‍സ്-ന്യൂട്ട്രീഷ്യന്‍ ആന്റ് ഡയറ്റെറ്റിക്‌സ്, എം.എസ്.സി അപ്ലൈഡ് ജിയോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് ആറ് വരെ അപേക്ഷിക്കാം. 
കാലിക്കറ്റ് സര്‍വകലാശാല 2017 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യൂ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് നാല് വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല 2017 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി മൈക്രോ ബയോളജി, എം.എസ്.സി ബയോകെമിസ്ട്രി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.
 
ദേശീയ യുവജനോത്സവത്തില്‍ കാലിക്കറ്റിന് അഞ്ച് ഒന്നാം സ്ഥാനം
33-ാമത് അന്തര്‍ സര്‍വകലാശാലാ ദേശീയ യുവജനോത്സവത്തില്‍ പങ്കെടുത്ത എല്ലാ ഇനങ്ങളിലും കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സ്ഥാനം നേടി. വെസ്റ്റേണ്‍ ഇന്‍സ്ട്രുമെന്റല്‍(സോളോ)-ആന്റണി വര്‍ഗീസ് (കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്), വെസ്റ്റേണ്‍ ഇന്‍സ്ട്രുമെന്റല്‍ (സോളോ) അക്കമ്പനിസ്റ്റ്-ആശിഷ് രമേഷ് (കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്), ക്ലാസിക്കല്‍ ഇന്‍സ്ട്രുമെന്റല്‍ (സോളോ) പെര്‍കഷന്‍-കെ.എസ്.വിഗ്നേഷ് (കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്), സ്‌പോട്ട് പെയിന്റിംഗ്-ജെ.എസ്.ശീതള്‍ (ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ്), ക്ലേ മോഡലിംഗ്-ഒ.എസ്.വിശാഖ് (തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജ്) എന്നിവരാണ് ഒന്നാം സ്ഥാനം നേടിയത്. കേരളത്തില്‍ നിന്ന് പങ്കെടുത്ത സര്‍വകലാശാലകളില്‍ കാലിക്കറ്റാണ് ഒന്നാം സ്ഥാനത്ത്. കാലിക്കറ്റിലെ ഇന്റര്‍ സോണ്‍ വിജയികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ബാംഗ്ലൂരില്‍ നടത്തിയ ദക്ഷിണ മേഖലാ മത്സരത്തില്‍ വിജയികളായവരാണ് ജാര്‍ഖണ്ഡ് റാഞ്ചി സര്‍വകലാശാലയില്‍ വെച്ച് നടന്ന ദേശീയ യുവജനോത്സവത്തില്‍ പങ്കെടുത്തത്. ഫെബ്രുവരി 22-ന് കാമ്പസിലെത്തുന്ന കലാകാരന്മാര്‍ക്ക് വരവേല്‍പ്പ് നല്‍കുമെന്ന് വിദ്യാര്‍ത്ഥി ക്ഷേമ വിഭാഗം ഡീന്‍ അറിയിച്ചു.
 
സെനറ്റ് തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സര്‍വകലാശാലയുടെ ജനുവരി 16-ലെ വിജ്ഞാപനം 145819/ELECTION-ASST-1/2017/Admn (1) പ്രകാരം സെനറ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി അഫിലിയേറ്റഡ് കോളേജ് പ്രിന്‍സിപ്പല്‍മാരുടെയും ഗവണ്‍മെന്റ് കോളേജ് / പ്രൈവറ്റ് കോളേജ് അധ്യാപകരുടെയും മണ്ഡലങ്ങളിലെ കരട് വോട്ടര്‍പട്ടിക ഫെബ്രുവരി 19-നും, അഫിലിയേറ്റഡ് കോളേജുകളിലെ അനധ്യാപകരുടെയും മാനേജര്‍മാരുടെയും മണ്ഡലങ്ങളിലെ കരട് വോട്ടര്‍പട്ടിക ഫെബ്രുവരി 20-നും സര്‍വകലാശാലയില്‍ പ്രസിദ്ധീകരിച്ചു. ഇത് സംബന്ധിച്ച തിരുത്തലുകള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും മറ്റും 15 ദിവസത്തിനുള്ളില്‍ രജിസ്ട്രാര്‍ ആന്റ് റിട്ടേണിംഗ് ഓഫീസര്‍, കാലിക്കറ്റ് സര്‍വകലാശാല എന്ന വിലാസത്തില്‍ അറിയിക്കണം. കരട് വോട്ടര്‍പട്ടികയുടെ പകര്‍പ്പ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഒരു പേജിന് 20 രൂപ നിരക്കില്‍ കരട് വോട്ടര്‍പട്ടികയുടെ പകര്‍പ്പുകള്‍ സര്‍വകലാശാലാ ഓഫീസില്‍ നിന്നും ലഭിക്കും.