ആറാം സെമസ്റ്റര്‍ യു.ജി കോണ്‍ടാക്ട് ക്ലാസ്
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റര്‍ ബി.എ അറബിക്, സംസ്‌കൃതം, ഹിന്ദി (2017 പ്രവേശനം) കോണ്‍ടാക്ട് ക്ലാസ് ഫെബ്രുവരി 21 മുതല്‍ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ആരംഭിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബി.എ പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, മാത്തമാറ്റിക്‌സ് കോണ്‍ടാക്ട് ക്ലാസ് നടക്കും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2400288, 2407356.
 
മൂന്നാം സെമസ്റ്ററില്‍ പഠനം നിര്‍ത്തിയവര്‍ക്ക് തുടര്‍പഠനത്തിന് അവസരം
കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളില്‍ 2014, 2015, 2016 വര്‍ഷങ്ങളില്‍ ബി.എ / ബി.കോം / ബി.ബി.എ / ബി.എസ്.സി മാത്‌സ് (സി.യു.സി.ബി.സി.എസ്.എസ്) മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയ ശേഷം പഠനം തുടരാനാവാത്തവര്‍ക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി നാലാം സെമസ്റ്ററില്‍ ചേര്‍ന്ന് പഠനം തുടരാം. ഓണ്‍ലൈനായി മാര്‍ച്ച് 14 വരെ അപേക്ഷിക്കാം.അപേക്ഷയുടെ പ്രിന്റൗട്ട്, വിജ്ഞാപനത്തില്‍ പറഞ്ഞ രേഖകള്‍ സഹിതം ഡെപ്യൂട്ടി രജിസ്ട്രാര്‍, പ്രൈവറ്റ് രജിസ്‌ട്രേഷന്‍, എസ്.ഡി.ഇ ബില്‍ഡിംഗ്, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ മാര്‍ച്ച് 17-നകം ലഭിക്കണം. സ്‌പോട്ട് അഡ്മിഷന് 50 രൂപ ചലാന്‍ അടച്ച് നേരിട്ട് ഹാജരാകണം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407357.
 
ഒന്നാം സെമസ്റ്റര്‍ എസ്.ഡി.ഇ-യു.ജി ഹാള്‍ടിക്കറ്റ്
കാലിക്കറ്റ് സര്‍വകലാശാല ഫെബ്രുവരി 26-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം / പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഒന്നാം സെമസ്റ്റര്‍ ബി.എ / ബി.എസ്.സി / ബി.എ അഫ്‌സല്‍ ഉല്‍ ഉലമ / ബി.എ-പി.ഒ.ടി / ബി.എം.എം.സി (സി.യു.സി.ബി.സി.എസ്.എസ്) നവംബര്‍ 2017 റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തവരുടെ ഹാള്‍ടിക്കറ്റുകള്‍ വെബ്‌സൈറ്റില്‍.
 
എം.എസ്.സി കൗണ്‍സലിംഗ് സൈക്കോളജി വൈവ
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റര്‍ എം.എസ്.സി കൗണ്‍സലിംഗ് സൈക്കോളജി (2014 പ്രവേശനം) വൈവാ വോസി ഫെബ്രുവരി 27-ന് രാവിലെ പത്ത് മണിക്ക് വിദൂരവിദ്യാഭ്യാസം ഹാളില്‍ നടക്കും.
 
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല അഫ്‌സല്‍-ഉല്‍-ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷം 2016 പ്രവേശനം റഗുലര്‍ / സപ്ലിമെന്ററി, 2013 മുതല്‍ 2015 വരെ പ്രവേശനം സപ്ലിമെന്ററി പരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കും.
 
അന്തര്‍ സര്‍വകലാശാലാ മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷ
അന്തര്‍ സര്‍വകലാശാലാ സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ പങ്കെടുത്തത് മൂലം പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് ഒന്നാം സെമസ്റ്റര്‍ ബി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍ സ്‌പെഷ്യല്‍ പരീക്ഷ ഫെബ്രുവരി 26-ന് സര്‍വകലാശാലാ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗത്തില്‍ നടക്കും.
 
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2017 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി സുവോളജി, എം.എസ്.സി ഇലക്‌ട്രോണിക്‌സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് ഒന്ന് വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല 2017 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി അപ്ലൈഡ് സൈക്കോളജി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാല 2017 ജൂലായില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി റേഡിയേഷന്‍ ഫിസിക്‌സ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബി.ടി.എഫ്.പി (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍ (നവംബര്‍ 2016) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന്  ഫെബ്രുവരി 23 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല 2017 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് മൂന്ന് വരെ അപേക്ഷിക്കാം.
 
അഞ്ചാം സെമസ്റ്റര്‍ യു.ജി മൂല്യനിര്‍ണയ ക്യാമ്പ്: 22, 23 തിയതികളില്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല
കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി.എ / ബി.എസ്.സി / ബി.കോം / ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) നവംബര്‍ 2017 പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പ് ഫെബ്രുവരി 22, 23 തിയതികളില്‍ നടക്കുന്നതിനാല്‍ എല്ലാ അഫിലിയേറ്റഡ് ആര്‍ട്‌സ്, സയന്‍സ്, അറബിക് കോളേജുകളില്‍ ഈ ദിവസങ്ങളില്‍ യു.ജി / പി.ജി റഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല.
 
ഭക്ഷ്യവിഭവങ്ങളെ വംശീയ ആയുധമാക്കാനുള്ള ശ്രമം പരാജയപ്പെടും: പ്രൊഫ.ഫാബിയോ പരസികോളി
ലോകമെങ്ങും വൈവിധ്യമാര്‍ന്ന ഭക്ഷണരുചികളും ശൈലികളും രൂപപ്പെട്ടത് പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലുകളിലൂടെയാണെന്നും ഏതെങ്കിലും മതത്തിനോ ജാതിക്കോ വര്‍ഗത്തിനോ ഭക്ഷണകാര്യത്തില്‍ പ്രത്യേക കുത്തക സ്ഥാപിക്കാന്‍ കഴിയില്ലെന്നും ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ഭക്ഷ്യപഠനവിഭാഗം പ്രൊഫസര്‍ ഫാബിയോ പരസികോളി പറഞ്ഞു. ഭക്ഷണത്തിന്റെ ചരിത്രം എന്ന വിഷയത്തില്‍, സംസ്ഥാന ഗവണ്‍മെന്റിന്റെ സഹകരണത്തോടെ കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രവിഭാഗം സംഘടിപ്പിച്ച സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പഠനവകുപ്പ് മേധാവി ഡോ.പി.ശിവദാസന്‍ അധ്യക്ഷനായിരുന്നു. ഡോ.എം.പി.മുജീബ് റഹ്മാന്‍ പങ്കെടുത്തു.