സ്ത്രീകള്‍ക്ക് സൗജന്യ ക്രിയേറ്റീവ് പെയിന്റിംഗ് പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോംഗ് ലേണിംഗ് പഠനവകുപ്പില്‍ സ്ത്രീകള്‍ക്കായി ക്രിയേറ്റീവ് പെയിന്റിംഗില്‍ പത്ത് ദിവസത്തെ പരിശീലനം ആരംഭിക്കുന്നു. കാന്‍വാസ്, പോട്ട്, പേപ്പര്‍ എന്നിവയില്‍ വണ്‍സ്‌ട്രോക്ക്, ഫ്രീ സ്റ്റൈല്‍ പെയിന്റിംഗ് എന്നിവയിലാണ് പരിശീലനം. മാര്‍ച്ച് ആദ്യവാരത്തില്‍ ആരംഭിക്കും. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം. വിവരങ്ങള്‍ക്ക്: 0494 2407360.
 
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലെ (സി.യു.സി.ബി.സി.എസ്.എസ്) ആറാം സെമസ്റ്റര്‍ ബി.എ / ബി.എസ്.സി / ബി.എസ്.സി ഇന്‍ എല്‍.ആര്‍.പി / ബി.കോം / ബി.കോം ഓണേഴ്‌സ്-സി.സി.എസ്.എസ് / ബി.കോം വൊക്കേഷണല്‍ / ബി.ബി.എ / ബി.ടി.എച്ച്.എം / ബി.എച്ച്.എ / ബി.എം.എം.സി / ബി.സി.എ / ബി.എസ്.ഡബ്ല്യൂ / ബി.വി.സി / ബി.എ അഫ്‌സല്‍-ഉല്‍-ഉലമ റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പിഴകൂടാതെ ഫെബ്രുവരി 23 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 27 വരെയും അപേക്ഷിക്കാം. പരീക്ഷ മാര്‍ച്ച് 20-ന് ആരംഭിക്കും. 
 
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.എസ്.സി റേഡിയേഷന്‍ ഫിസിക്‌സ് റഗുലര്‍ / സപ്ലിമെന്ററി പരീക്ഷ മാര്‍ച്ച് രണ്ടിന് ആരംഭിക്കും.
 
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2017 ജൂലായില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഹിയറിംഗ് ഇംപയേര്‍ഡ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം.
 
ലക്ഷദ്വീപില്‍ കാലിക്കറ്റ് സര്‍വകലാശാലാ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ 17-ന് ആരംഭിക്കും
ലക്ഷദ്വീപിലെ കാലിക്കറ്റ് സര്‍വകലാശാലാ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ഫെബ്രുവരി 17-ന് തുടക്കമാകും. വിവിധ ദ്വീപുകളിലെ സര്‍വകലാശാലാ കേന്ദ്രങ്ങളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും സര്‍വകലാശാലാ ഉന്നത ഉദ്യോഗസ്ഥരും ദ്വീപിലെ പ്രമുഖരും പങ്കെടുക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ആന്ത്രോത്ത് ദ്വീപിലെ പി.എം.സയ്യിദ് കാലിക്കറ്റ് സര്‍വകലാശാലാ കേന്ദ്രത്തില്‍ രാവിലെ 9.30-ന് പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ നിര്‍വഹിക്കും. പ്രസിഡന്റ് കം ചീഫ് കൗണ്‍സിലര്‍ ബി.ഹസന്‍ അധ്യക്ഷത വഹിക്കും. ലക്ഷദ്വീപ് ചരിത്രത്തെക്കുറിച്ച് പ്രശസ്ത ചരിത്രകാരന്‍ ഡോ.കെ.കെ.മുഹമ്മദ് പ്രഭാഷണം നടത്തും. കവി കെ.വീരാന്‍കുട്ടി, അലി മണിക്ഫാന്‍, നിയമസഭാ സ്പീക്കറുടെ പ്രസ് സെക്രട്ടറി ഡോ.പി.ജെ.വിന്‍സെന്റ് തുടങ്ങിയവര്‍ വിവിധ സെമിനാറുകളില്‍ പങ്കെടുക്കും. നാടോടി കലകളുടെ അവതരണം, മെഗാക്വിസ്, കരിയര്‍ ഗൈഡന്‍സ്, മോട്ടിവേഷന്‍, ടെക്‌നിക്കല്‍ സെഷനുകള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് ദ്വീപിലെ സര്‍വകലാശാലാ ഡീന്‍ ഡോ.പി.പി.മുഹമ്മദ് അറിയിച്ചു. പരിപാടി ഫെബ്രുവരി 18-ന് സമാപിക്കും.
 
ചമ്പാരന്‍ സത്യാഗ്രഹത്തിന്റെ സന്ദേശം ഒരു നൂറ്റാണ്ടിന് ശേഷം: പ്രഭാഷണം
ചമ്പാരന്‍ സത്യാഗ്രഹത്തിന്റെ സന്ദേശം ഒരു നൂറ്റാണ്ടിന് ശേഷം എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫെബ്രുവരി 15-ന് പ്രഭാഷണം സംഘടിപ്പിക്കുന്നു. ചരിത്ര പഠനവകുപ്പിന്റെ സഹകരണത്തോടെ ഗാന്ധിയന്‍ പഠനഗവേഷണ ചെയര്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ ബീഹാറിലെ വീര്‍കുമാര്‍ സിംഗ് സര്‍വകലാശാലാ ചരിത്രവിഭാഗത്തിലെ പ്രൊഫസര്‍ ഡോ.ദിനേശ് തിവാരി മുഖ്യപ്രഭാഷണം നടത്തും. ചരിത്ര പഠനവകുപ്പില്‍ രാവിലെ 11 മണിക്കാണ് പ്രഭാഷണം.
 
ദേശീയ മാസ് കമ്മ്യൂണിക്കേഷന്‍ ഗവേഷണ സമ്മേളനം: പ്രബന്ധങ്ങള്‍ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാല സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജേര്‍ണലിസം പഠനവിഭാഗം ദേശീയ മാസ് കമ്മ്യൂണിക്കേഷന്‍ ഗവേഷണ സമ്മേളനം സംഘടിപ്പിക്കുന്നു. 'ഇന്ത്യന്‍ മാധ്യമ രംഗത്തെ പരിണാമം: പ്രവണതകള്‍' എന്നതാണ് മുഖ്യപ്രമേയം. ആറ് ഉപ പ്രമേയങ്ങളുമുണ്ട്. പ്രമേയാവതരണത്തിന് താല്‍പ്പര്യമുള്ളവര്‍ മൂന്നൂറ് വാക്കില്‍ കവിയാത്ത സംഗ്രഹം ഫെബ്രുവരി 28-നകം അയക്കണം. ഇ-മെയില്‍: mcrccalicut@gmail.com വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍. ഫോണ്‍: 9747939559.
 
സര്‍വകലാശാലാ കെമിസ്ട്രി പഠനവകുപ്പ് പൂര്‍വവിദ്യാര്‍ത്ഥിസംഗമം
കാലിക്കറ്റ് സര്‍വകലാശാലാ കെമിസ്ട്രി പഠനവകുപ്പില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 26-ന് രാവിലെ 9.30-ന് പൂര്‍വവിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഒത്തുചേരല്‍ നടക്കും. സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന പരിപാടിയില്‍ ബന്ധപ്പെട്ട എല്ലാവരും പങ്കെടുക്കണമെന്ന് പഠനവകുപ്പ് മേധാവി അറിയിച്ചു.