പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2017 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ.അറബിക് സി.യു.സി.എസ്.എസ്.റഗുലര്‍ / സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിന് ഫെബ്രുവരി 22 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാലാ 2016 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.വോക് റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിന് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല 2017 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ സംസ്‌കൃതം സാഹിത്യ സ്‌പെഷ്യല്‍, എം.എ സംസ്‌കൃതം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ജനറല്‍ (സി.യു.സി.എസ്.എസ്)പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണ്ണയത്തിന് ഫെബ്രുവരി 19 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല 2017 ജൂണില്‍ നടത്തിയ രണ്ടും നാലും സെമസ്റ്റര്‍ എം.എ മ്യൂസിക് (സി.സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സര്‍വകലാശാല സെപ്റ്റംബറില്‍ നടത്തിയ രണ്ടാം വര്‍ഷ അഫ്‌സലുല്‍ഉലമ പ്രിലിമിനറി സപ്ലിമെന്ററി- 2005 ഉം 2008 ഉം പ്രവേശനം- പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മാര്‍ക്ക്‌ലിസ്റ്റുകള്‍ ഫെബ്രുവരി 14 മുതല്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണ്ണയത്തിന് ഫെബ്രുവരി 26 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല 2017 ജനുവരിയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ ഫിസിക്‌സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
 
എം.ടെക് സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.ടെക് ഇലക്‌ട്രോണിക്‌സ് ഡിസൈന്‍ ടെക്‌നോളജി, (2010 മുതല്‍ 2012 വരെ പ്രവേശനം) കമ്പ്യൂട്ടര്‍ എയ്ഡഡ് പ്രോസസ് ഡിസൈന്‍ (2011, 2012 പ്രവേശനം), കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് (2010 മുതല്‍ 2012 വരെ പ്രവേശനം) സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷക്ക് സാധാരണഫോമില്‍ ഫെബ്രുവരി 17 വരെ അപേക്ഷിക്കാം. ഫീസ് - ഒരു പേപ്പറിന് 2500 രൂപ. വെബ്‌സൈറ്റില്‍ നിന്ന് വിശദ വിവരങ്ങള്‍ മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
 
ബി.എഡ് ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യണം
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബി.എഡ് 2017 പ്രവേശനം റഗുലര്‍ പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് ഫെബ്രുവരി 19 വരെ അപ്‌ലോഡ് ചെയ്യാം.
 
എന്‍ഡോവ്‌മെന്റ് പുരസ്‌കാരവും അനുസ്മരണ പ്രഭാഷണവും
കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവകുപ്പില്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്ദാനവും പ്രഭാഷണങ്ങളും ഫെബ്രുവരി 19ന് കാലത്ത് പത്ത് മണി മുതല്‍ നടക്കും. പ്രൊഫ.വി.വി.ശിവരാജന്‍ എന്‍ഡോവ്‌മെന്റ്, പ്രൊഫ.കെ.ഉണ്ണികൃഷ്ണന്‍ എന്‍ഡോവ്‌മെന്റ്, പ്രൊഫ.സൈലാസ് ബെഞ്ചമിന്‍ എന്‍ഡോവ്‌മെന്റ് വിതരണവും സ്മാരകപ്രഭാഷണങ്ങളും യഥാക്രമം പ്രൊഫ.രാഘവന്‍ പയ്യനാട്, പ്രൊഫ.യു.എം.ചന്ദ്രശേഖര, ഡോ.ബി.കൃഷ്ണകുമാര്‍ എന്നിവരാണ് നിര്‍വഹിക്കുക.
 
അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) സര്‍ട്ടിഫിക്കറ്റ് പരിശോധന
കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ ജനുവരി 17-ലെ വിജ്ഞാപനപ്രകാരം യോഗ്യരായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന ഫെബ്രുവരി 14ന് രാവിലെ പത്ത് മണിക്ക് സര്‍വകലാശാലാ ഭരണവിഭാഗത്തില്‍ നടക്കും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407106.