കള്ളന്‍തോട് കെ.എം.സി.ടി ബി.ആര്‍ക് പരീക്ഷാര്‍ത്ഥികളുടെ ശ്രദ്ധക്ക്
കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി.ആര്‍ക് നവംബര്‍ 2017 പരീക്ഷക്ക് കള്ളന്‍തോട് കെ.എം.സി.ടി കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ പരീക്ഷാകേന്ദ്രമായി രജിസ്റ്റര്‍ ചെയ്തവര്‍ ചേലേമ്പ്ര ദേവകിഅമ്മാസ് ഗുരുവായൂരപ്പന്‍ കോളേജ് ഓഫ് ആര്‍ക്കിടെക്ചറിലാണ് പരീക്ഷ എഴുതേണ്ടത്. ഹാള്‍ടിക്കറ്റ് രണ്ട് കേന്ദ്രത്തില്‍ നിന്നും ലഭിക്കും.
 
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബി.എ / ബി.എസ്.ഡബ്ല്യൂ / ബി.വി.സി / ബി.ടി.ടി.എം / ബി.ടി.എഫ്.പി (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍ നവംബര്‍ 2016 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 19 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട്, ചലാന്‍ സഹിതം ഫെബ്രുവരി 21-കം പരീക്ഷാഭവനില്‍ ലഭിക്കണം.
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബി.എസ്.സി / ബി.സി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് നവംബര്‍ 2016 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 22 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട്, ചലാന്‍ സഹിതം ഫെബ്രുവരി 25-നകം പരീക്ഷാഭവനില്‍ ലഭിക്കണം.
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റര്‍ ബി.എം.എം.സി (സി.യു.സി.ബി.സി.എസ്.എസ്) സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് നവംബര്‍ 2016 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 19 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട്, ചലാന്‍ സഹിതം ഫെബ്രുവരി 21-നകം ലഭിക്കണം.
കാലിക്കറ്റ് സര്‍വകലാശാല 2017 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. 
കാലിക്കറ്റ് സര്‍വകലാശാല ഒന്ന്, മൂന്ന് സെമസ്റ്റര്‍ ബി.എഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഹിയറിംഗ് ഇംപയേര്‍ഡ്) ഡിസംബര്‍ 2016 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 14 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.ബി യൂണിറ്ററി ഡിഗ്രി ഏപ്രില്‍ 2017 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 27 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല 2017 ഏപ്രിലില്‍ നടത്തിയ അദീബെ ഫാസില്‍ പ്രിലിമിനറി / ഫൈനല്‍ പരീക്ഷാഫലം വെബ്‌സൈറ്റില്‍. മാര്‍ക്ക് ലിസ്റ്റ് വിതരണം ചെയ്യുന്ന തിയതി പിന്നീട് അറിയിക്കും.
 
മൂന്നാം സെമസ്റ്റര്‍ യു.ജി ഇന്റേണല്‍ മാര്‍ക്ക്
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എം.എ / എം.എസ്.സി / എം.കോം / എം.എസ്.ഡബ്ല്യൂ / എം.സി.ജെ / എം.ടി.ടി.എം / എം.ബി.ഇ / എം.ടി.എച്ച്.എം (സി.യു.സി.എസ്.എസ്)  ഡിസംബര്‍ 2017 പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാനുള്ള ലിങ്ക് ഫെബ്രുവരി 20 വരെ ലഭ്യമാവും.
 
സര്‍വകലാശാലാ കാന്റീന്‍ നടത്താന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു 
കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലെ കാന്റീന്‍ നടത്താന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. അപേക്ഷാ ഫോം പ്ലാനിംഗ് ആന്റ് ഡവലപ്‌മെന്റ് വിഭാഗത്തില്‍ നിന്ന് ഫെബ്രുവരി 17-ന് ഉച്ചക്ക് 12 മണി വരെ ലഭിക്കും. നൂറ് രൂപ സര്‍വകലാശാലാ ഫണ്ടിലേക്ക് അടച്ച ചലാന്‍ ഹാജരാക്കണം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
 
സുസ്ഥിര ഭാവിക്ക് ശാസ്ത്ര സാങ്കേതിക മേഖലയിലെ നൂതന പദാര്‍ത്ഥങ്ങള്‍: ദേശീയ സെമിനാര്‍ ആരംഭിച്ചു
ഗവേഷണങ്ങള്‍ നടത്തുന്നതും പി.എച്ച്.ഡി കരസ്ഥമാക്കുന്നതും സര്‍ട്ടിഫിക്കറ്റുകള്‍ നേടിയെടുക്കാനായി മാത്രമാവരുതെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ പറഞ്ഞു. 'സുസ്ഥിര ഭാവിക്ക് ശാസ്ത്ര സാങ്കേതിക മേഖലയിലെ നൂതന പദാര്‍ത്ഥങ്ങള്‍' എന്ന വിഷയത്തില്‍ ഫിസിക്‌സ് പഠനവകുപ്പ് സംഘടിപ്പിച്ച ത്രിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുവര്‍ണ്ണ ജുബിലി വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുമായി സംവദിക്കാന്‍ അവസരമുണ്ടാക്കുമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. ചടങ്ങില്‍ പഠനവകുപ്പ് മേധാവി ഡോ.പി.പി.പ്രദ്യുമ്‌നന്‍ അധ്യക്ഷത വഹിച്ചു. സി-മെറ്റ് ഡയറക്ടര്‍ ഡോ.എന്‍.രഘു മുഖ്യപ്രഭാഷണം നടത്തി. വിവിധ സെഷനുകളിലായി വിദഗ്ധര്‍ ക്ലാസുകള്‍ നയിച്ചു. സെമിനാര്‍ ഫെബ്രുവരി ഏഴിന് സമാപിക്കും.