ആറാം സെമസ്റ്റര്‍ എസ്.ഡി.ഇ-യു.ജി വിദ്യാര്‍ത്ഥികള്‍ക്ക് ഓറിയന്റേഷന്‍ ക്ലാസ് 
 
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ എസ്.ഡി.ഇ (വിദൂരവിദ്യാഭ്യാസം) രീതിയില്‍ രജിസ്റ്റര്‍ ചെയ്ത്, ആറാം സെമസ്റ്ററില്‍ പഠിക്കുന്ന ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി പ്രോജക്ട് വര്‍ക്ക് ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നു.  ബിരുദ പരീക്ഷയുടെ ഭാഗമായി സമര്‍പ്പിക്കേണ്ട ഗവേഷണ പ്രബന്ധം തയ്യാറാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശം പ്രസ്തുത ക്ലാസില്‍ നിന്ന് ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ ഐ.ഡി നമ്പര്‍, വിഷയം എന്നിവ സഹിതം എസ്.ഡി.ഇ വെബ്‌സൈറ്റില്‍ നിര്‍ദ്ദേശിച്ച ഇ.മെയില്‍ ഐഡിയില്‍ രജിസ്റ്റര്‍ ചെയ്യണം.
 
പരീക്ഷ
 
കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജ് / പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (എസ്.ഡി.ഇ) ഒന്നാം സെമസ്റ്റര്‍ ബി.എ / ബി.എസ്.സി / ബി.എസ്.സി ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍ / ബി.എസ്.സി ഹോട്ടല്‍ മാനജേമെന്റ് / ബി.ടി.എഫ്.പി / ബി.എം.എം.സി / ബി.ടി.എ / ബി.സി.എ / ബി.എസ്.ബ്ല്യൂ / ബി.വി.സി / ബി.എ അഫ്‌സല്‍-ഉല്‍-ഉലമ / ബി.എ മള്‍ട്ടിമീഡിയ / ബി.എ ടെലിവിഷന്‍ ആന്റ് ഫിലിം പ്രൊഡക്ഷന്‍ / ബി.എ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍ / സപ്ലിമെന്ററി/ഇംപ്രുവ്‌മെന്റ് പരീക്ഷ പരീക്ഷ ഫെബ്രുവരി 26-ന് ആരംഭിക്കും.
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ഹോട്ടല്‍ മാനേജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് (2015 പ്രവേശനം) പരീക്ഷ ഫെബ്രുവരി 15-ന് ആരംഭിക്കും.
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.എഡ് (2015 മുതല്‍ പ്രവേശനം) റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷ ഫെബ്രുവരി 20-ന് ആരംഭിക്കും.
 
അഫ്‌സല്‍-ഉല്‍-ഉലമ പ്രിലിമിനറി പരീക്ഷാ അപേക്ഷ: തിയതി നീട്ടി
 
കാലിക്കറ്റ് സര്‍വകലാശാല അഫ്‌സല്‍-ഉല്‍-ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ (2013 മുതല്‍ 2015 വരെ പ്രവേശനം, 2016 പ്രവേശനം) റഗുലര്‍ / സപ്ലിമെന്ററി പരീക്ഷക്ക് 150 രൂപ പിഴയോടെ   അപേക്ഷിക്കാനുള്ള തിയതി ഫെബ്രുവരി 12 വരെ നീട്ടി.
 
പരീക്ഷാ അപേക്ഷ
 
കാലിക്കറ്റ് സര്‍വകലാശാലയുടെ കോളേജ് വിദ്യാര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്) ബി.എ മള്‍ട്ടീമീഡിയ (റഗുലര്‍), ബി.എം.എം.സി (സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ്) പരീക്ഷക്ക് പിഴകൂടാതെ ഫെബ്രുവരി ഒമ്പത് വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 12 വരെയും അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം / പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഒന്നാം സെമസ്റ്റര്‍ ബി.എ / ബി.എസ്.സി / ബി.എം.എം.സി (2014, 2015 പ്രവേശനം) / ബി.എ അഫ്‌സല്‍-ഉല്‍-ഉലമ (സി.യു.സി.ബി.സി.എസ്.എസ്) സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പിഴകൂടാതെ ഫെബ്രുവരി ഒമ്പത് വരെയും 150 രൂപ ഫെബ്രുവരി 12 വരെയും അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ബി.എ / ബി.എസ്.സി / ബി.എസ്.സി ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍ / ബി.സി.എ / ബി.എം.എം.സി / ബി.എസ്.ഡബ്ല്യൂ / ബി.വി.സി / ബി.എ അഫ്‌സല്‍-ഉല്‍-ഉലമ (സി.യു.സി.ബി.സി.എസ്.എസ്, 2014 മുതല്‍ പ്രവേശനം) സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പിഴകൂടാതെ ഫെബ്രുവരി ഒമ്പത് വരെയും, പിഴയോടെ ഫെബ്രുവരി 12 വരെയും അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക് / പാര്‍ട്ട്‌ടൈം ബി.ടെക് / ബി.ആര്‍ക് പരീക്ഷക്ക് പിഴകൂടാതെ ഫെബ്രുവരി 15 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 19 വരെയും അപേക്ഷിക്കാം. വെബ്‌സൈറ്റിലെ വിശദമായ വിജ്ഞാപനം പരിശോധിച്ചുമാത്രം അപേക്ഷിക്കുക.
 
പരീക്ഷാഫലം
 
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റര്‍ ബി.എ / ബി.എ അഫ്‌സല്‍-ഉല്‍-ഉലമ / ബി.എസ്.സി (സി.യു.സി.ബി.സി.എസ്.എസ്) നവംബര്‍ 2016 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 19 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട്, ചലാന്‍ സഹിതം ഫെബ്രുവരി 21-നകം ലഭിക്കണം.
കാലിക്കറ്റ് സര്‍വകലാശാല 2017 ഏപ്രിലില്‍ നടത്തിയ ഫൈനല്‍ എം.എ ഹിസ്റ്ററി റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല 2017 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ ഇസ്‌ലാമിക് സ്റ്റഡീസ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം.
 
എം.കോം മൂല്യനിര്‍ണയ ക്യാമ്പ് 
 
കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.കോം (സി.യു.സി.എസ്.എസ്) പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പ് ഫെബ്രുവരി 14 മുതല്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലും (നോര്‍ത്ത് സോണ്‍) തൃശൂര്‍ സെന്റ് തോമസ് കോളേജിലും (സൗത്ത് സോണ്‍) നടക്കും. പി.ജി ക്ലാസുകളില്‍ ഒരു വര്‍ഷത്തില്‍ കുടുതല്‍ അധ്യാപന പരിചയമുള്ളവര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
 
പരീക്ഷാ ഫലപ്രഖ്യാപനം സമയബന്ധിതമാക്കും
 
അധ്യാപകരുടെ സമ്പൂര്‍ണ്ണ സഹകരണത്തിലൂടെ എല്ലാ പരീക്ഷകളുടെയും മൂല്യനിര്‍ണയം ഏറ്റവും കുറഞ്ഞ സമയം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നതായി കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ പറഞ്ഞു. പരീക്ഷകളും ഫലപ്രഖ്യാപനവും സമയബന്ധിതമാക്കുന്നതും കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് നടത്തിപ്പും സംബന്ധിച്ച് വിളിച്ചുചേര്‍ത്ത അഫിലിയേറ്റഡ് കോളേജ് പ്രിന്‍സിപ്പല്‍മാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു വൈസ് ചാന്‍സലര്‍. മൂല്യനിര്‍ണയവും പരീക്ഷാഭവനിലെ ടാബുലേഷന്‍ ജോലികളും 14 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി ഫൈനല്‍ പരീക്ഷകളുടെ ഫലപ്രഖ്യാപനം നടത്തുകയാണ് ലക്ഷ്യം. ചടങ്ങില്‍ പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ അധ്യക്ഷനായിരുന്നു.
 
ഹിന്ദി സാഹിത്യം 21-ാം നൂറ്റാണ്ടില്‍: ദേശീയ സെമിനാര്‍  
 
'ഹിന്ദി സാഹിത്യം 21-ാം നൂറ്റാണ്ടില്‍' എന്ന വിഷയത്തില്‍ ത്രിദിന ദേശീയ സെമിനാര്‍ കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ വിവിധ പഠനവകുപ്പുകള്‍ അന്താരാഷ്ട്ര സഹകരണത്തിനുള്ള സാധ്യതകള്‍ തേടുകയാണെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. വാര്‍ധയിലെ മഹാത്മാഗാന്ധി ഹിന്ദി സര്‍വകലാശാലാ മുന്‍ പ്രോ-വൈസ് ചാന്‍സലര്‍ പ്രൊഫ.എ.അരവിന്ദാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തി. പഠനവകുപ്പ് മേധാവി ഡോ.പ്രമോദ് കൊവ്വപ്രത്ത് അധ്യക്ഷത വഹിച്ചു. ഡോ.കെ.കെ.ഗീതാകുമാരി, ഡോ.ഉമ്മര്‍ തറമേല്‍, ഡോ.ആര്‍.സേതുനാഥ്, ഡോ.വി.കെ.സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടി ഫെബ്രുവരി എട്ടിന് സമാപിക്കും.
 
സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ബ്യൂറോയുടെ പരിശീലനത്തില്‍ റെക്കോഡ് വിജയം
 
കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യു.ജി.സി നെറ്റ് പരിശീലന പരിപാടിയില്‍ പങ്കെടുത്ത 41 പേര്‍ വിജയികളായി. ദേശീയ തലത്തിലുള്ള ഈ യോഗ്യതാ പരീക്ഷയില്‍ ഒരു കേന്ദ്രത്തില്‍ പരിശീലനം നേടിയ ഇത്രയധികം പേര്‍ വിജയിക്കുന്നത് റെക്കോഡ് നേട്ടമാണെന്ന് ബ്യൂറോ ചീഫ് അറിയിച്ചു.  ഏറ്റവും അധികം അപേക്ഷകര്‍ക്ക് യു.ജി.സി നെറ്റ് / ജെ.ആര്‍.എഫ് നേടികൊടുക്കുന്നതിന് സഹായിച്ച ഗവണ്‍മെന്റ് സ്ഥാപനം എന്ന ബഹുമതി ഇതോടെ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ എംപ്ലോയ്‌മെന്റ് ബ്യൂറോ നേടി. സൗജന്യമായി നടത്തുന്ന പരിശീലന പരിപാടിയില്‍ ബന്ധപ്പെട്ട വിഷയങ്ങളിലെ വിദഗ്ധരാണ് ക്ലാസുകള്‍ നയിക്കുന്നത്.  കേന്ദ്ര / സംസ്ഥാന ഗവണ്‍മെന്റ് ജോലികള്‍ക്കായുള്ള വിവിധ മത്സരപരീക്ഷകള്‍ക്ക് വേണ്ടിയും സൗജന്യ പരിശീലന പരിപാടികള്‍ ബ്യൂറോ സംഘടിപ്പിക്കാറുണ്ട്.
 
ഫിസിക്‌സ് പഠനവിഭാഗത്തില്‍ ദേശീയ സെമിനാര്‍ ഏഴിന് ആരംഭിക്കും
 
സുസ്ഥിര ഭാവിക്കായി ശാസ്ത്ര സാങ്കേതിക മേഖലകളിലെ നൂതന പദാര്‍ത്ഥങ്ങള്‍ എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്‌സ് പഠനവിഭാഗം ത്രിദിന സുവര്‍ണ്ണ ജൂബിലി ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഏഴ് മുതല്‍ ഒമ്പത് വരെ ആര്യഭട്ട ഹാളിലാണ് പരിപാടി. ഏഴിന് രാവിലെ പത്ത് മണിക്ക് വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ ഉദ്ഘാടന ചെയ്യും. ഫിസിക്‌സ് പഠനവകുപ്പ് മേധാവി ഡോ.പി.പി.പ്രദ്യുമ്‌നന്‍ അധ്യക്ഷത വഹിക്കും.
 
ഡോ.ജയന്തി കുമരേഷിന്റെ വീണ വായന 
 
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫെബ്രുവരി ഏഴിന് വൈകുന്നേരം ആറ് മണിക്ക് ഡോ.ജയന്തി കുമരേഷിന്റെ വീണ വായന അരങ്ങേറും. സര്‍വകലാശാലാ സെമിനാര്‍ കോപ്ലക്‌സിലാണ് പരിപാടി. പ്രശസ്ത വയലിന്‍ വിദ്വാന്‍ ലാല്‍ഗുഡി ജയരാമിന്റെ മരുമകളാണ് ജയന്തി കുമരേഷ്. സര്‍വകലാശാലാ വിദ്യാര്‍ത്ഥി ക്ഷേമ വിഭാഗം, സ്പിക്മാകെയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
 
സ്ത്രീകള്‍ക്കായി കേക്ക് നിര്‍മ്മാണ പരിശീലനം
 
കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോംഗ് ലേണിംഗ് വകുപ്പില്‍ വിവിധ തരം കേക്കുകള്‍, ബേക്കറി പലഹാരങ്ങള്‍, ഫ്രൂട്ട്‌സ് ആന്റ് വെജിറ്റബിള്‍ പ്രിസര്‍വേഷന്‍സ്, അച്ചാറുകള്‍, പായസങ്ങള്‍ (പഴവര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച്) എന്നിവ  നിര്‍മ്മിക്കുന്നതിന് സ്ത്രീകള്‍ക്കായി നടത്തുന്ന പത്ത് ദിവസത്തെ പരീശിലനം ഫെബ്രുവരിയില്‍ ആരംഭിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം. വിവരങ്ങള്‍ക്ക്: 0494 2407360.