ഓപ്പണ്‍ സ്ട്രീം പ്രവേശന പരീക്ഷാഫലം: വിജയിച്ചവര്‍ ബിരുദ പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്യണം
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ഒക്‌ടോബര്‍ 22-ന് നടത്തിയ ബി.എ / ബി.കോം ഓപ്പണ്‍ സ്ട്രീം പവേശന പരീക്ഷാഫലം www.sdeuoc.ac.in വെബ്‌സൈറ്റില്‍. വിജയിച്ച വിദ്യാര്‍ത്ഥികള്‍ ബിരുദ പ്രവേശനത്തിന് ആവശ്യമായ ഫീസ് അടച്ച് നവംബര്‍ 15-നകം ഓണ്‍ലൈനായി അപേക്ഷിക്കണം. പരീക്ഷാഫലം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ 0494 2407512എന്ന നമ്പറില്‍ ബന്ധപ്പെടണം.
 
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം / പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മൂന്നാം സെമസ്റ്റര്‍ ബി.എ / ബി.എ-പി.ഒ.ടി / ബി.എ അഫ്‌സല്‍-ഉല്‍-ഉലമ / ബി.എസ്.സി (സി.യു.സി.ബി.സി.എസ്.എസ്) സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പിഴകൂടാതെ നവംബര്‍ 14 വരെയും 150 രൂപ പിഴയോടെ നവംബര്‍ 16 വരെയും അപേക്ഷിക്കാം. പരീക്ഷ ഡിസംബര്‍ ആറിന് ആരംഭിക്കും.
കാലിക്കറ്റ് സര്‍വകലാശാല അവസാന വര്‍ഷ ബി.ഡി.എസ് പാര്‍ട്ട് ഒന്ന് അഡീഷണല്‍ / സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ നവംബര്‍ 22 വരെയും 150 രൂപ പിഴയോടെ നവംബര്‍ 25 വരെയും അപേക്ഷിക്കാം.
 
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബി.എ / ബി.എസ്.ഡബ്ല്യൂ / ബി.വി.സി / ബി.ടി.എഫ്.പി / ബി.ടി.ടി.എം / ബി.എ അഫ്‌സല്‍-ഉല്‍-ഉലമ (സി.യു.സി.ബി.സി.എസ്.എസ്) നവംബര്‍ 2016 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 28 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല 2017 ജൂണില്‍ നടത്തിയ രണ്ട്, നാല് സെമസ്റ്റര്‍ എം.സി.ജെ (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.
 
ബി.ടെക് ഇന്റേണല്‍ ഇംപ്രൂവ്‌മെന്റ് മാര്‍ക്ക് അപ്‌ലോഡ് ചെയ്യണം
കാലിക്കറ്റ് സര്‍വകലാശാല മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്റര്‍ ബി.ടെക് / പാര്‍ട്ട് ടൈം ബി.ടെക് (2000, 2004, 2009 സ്‌കീം) ഇന്റേണല്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ മാര്‍ക്ക് നവംബര്‍ 25 വരെ അപ്‌ലോഡ് ചെയ്യാം.
 
സുവര്‍ണ്ണ ജൂബിലി ഉപന്യാസ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 'മലപ്പുറം ജില്ല: പൈതൃകം, വളര്‍ച്ച, സാധ്യതകള്‍' എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ റഗുലര്‍ കോളേജുകളിലെയും പഠനവകുപ്പുകളിലെയും ഡിഗ്രി, പി.ജി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തില്‍ ഒന്നാം സമ്മാനമായ 25,001 രൂപക്ക് എം.എ മലയാളം വിദ്യാര്‍ത്ഥിനി ടി.അമൃത അര്‍ഹയായി. കാലിക്കറ്റ് സര്‍വകലാശാലാ മലയാള പഠനവകുപ്പിലെ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയാണ് അമൃത. ഫറൂഖ് റൗളത്തുല്‍ ഉലൂം അറബിക് കോളേജിലെ ഒന്നാം വര്‍ഷ ബി.എ അഫ്‌സല്‍-ഉല്‍-ഉലമ വിദ്യാര്‍ത്ഥിനി പി.എം.വാഫിറാ ഹന്ന രണ്ടാം സമ്മാനമായ 15,001 രൂപക്കും, ഫാറൂഖ് കോളേജിലെ മൂന്നാം വര്‍ഷ ബി.എ മലയാളം വിദ്യാര്‍ത്ഥിനി ഫാത്തിമാ തസ്‌നി വരിക്കോടന്‍ 10,001 രൂപക്കും അര്‍ഹരായി. പ്രശസ്ത സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി, കാലിക്കറ്റ് പ്രസ്‌ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം ഡയറക്ടര്‍ വി.ഇ.ബാലകൃഷ്ണന്‍, സാഹിത്യകാരന്‍ എം.എം.സചീന്ദ്രന്‍ എന്നിവരുള്‍പ്പെട്ട സമിതിയാണ് അന്തിമ വിധിനിര്‍ണ്ണയം നടത്തി, വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീറിന്റെ സാന്നിധ്യത്തില്‍ ഫലപ്രഖ്യാപനം നടത്തിയത്. പ്രൊഫ.കെ.വി.മോഹനന്‍ പ്രാഥമിക മൂല്യനിര്‍ണയം നടത്തി. പ്രവാസി കൂട്ടായ്മയായ ഖത്തറിലെ മലപ്പുറം ജില്ലാ മുസ്‌ലിം വെല്‍ഫയര്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ് കാലിക്കറ്റ് സര്‍വകലാശാലാ പബ്ലിക് റിലേഷന്‍സ് വിഭാഗം ഉപന്യാസ മത്സരം സംഘടിപ്പിച്ചത്.  മികച്ച പത്ത് ഉപന്യാസങ്ങള്‍ക്ക് 1,001 രൂപ വീതവും നല്‍കുന്നു. എം.ഇബ്രാഹീം ബാദുഷ (കോഴിക്കോട് മലബാര്‍ കൃസ്ത്യന്‍ കോളേജ്), ഫര്‍ഹാന തസ്‌നി (വളാഞ്ചേരി എം.ഇ.എസ് കെവി.എം), ഇ.പി.മുബാറകത്ത് (അത്താണിക്കല്‍ എം.ഐ.സി), എം.ശരണ്യ മോള്‍ (പുത്തനങ്ങാടി സെന്റ് മേരീസ്), സി.കെ.നിഷിത (വളാഞ്ചേരി എം.ഇ.എസ് കെ.വി.എം), സി.രതീഷ്, ഐ.പി.സിത്താര (സര്‍വകലാശാല ഹിസ്റ്ററി പഠനവകുപ്പ്),  എ.അപര്‍ണ്ണ (ചേലേമ്പ്ര ദേവകിയമ്മ ബി.എഡ് കോളേജ്), യു.അമൃത (എടത്തനാട്ടുകര കെ.എസ്.എച്ച്.എം), എ.പി.നിദ (തിരൂരങ്ങാടി പി.എസ്.എം.ഒ). ലേഖനങ്ങള്‍ പൊതുവെ ഭേദപ്പെട്ട നിലവാരം പുലര്‍ത്തുന്നുണ്ടെന്നും മിക്കവാറും ലേഖനങ്ങളില്‍ ധാരാളം വസ്തുതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിധികര്‍ത്താക്കള്‍ വിലയിരുത്തി. മികച്ച പരിശ്രമമാണ് നടത്തിയത്. എങ്കിലും ലേഖനത്തില്‍ സ്വന്തം കാഴ്ചപ്പാട് അവതരിപ്പിക്കാന്‍ കഴിഞ്ഞത് വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ്. ഇതിനെ മറികടക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും വിധികര്‍ത്താക്കള്‍ ചൂണ്ടിക്കാട്ടി. പൈതൃകത്തെയും ചരിത്രത്തെയും കാഴ്ചപ്പാടോടുകൂടി അവതരിപ്പിക്കുകയും നാളയിലേക്ക് അതിനെ ഉപയോഗപ്പെടുത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ലേഖനം.