തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ പുതിയ പ്രോ വൈസ് ചാൻസലറായി ഡോ. എം. നാസർ ചുമതലയേറ്റു. തിങ്കളാഴ്ച ചേർന്ന സിൻഡിക്കേറ്റാണ് ഇദ്ദേഹത്തെ നിയമിച്ചത്. നിലവിൽ കാലിക്കറ്റ് സർവകലാശാലാ റിസർച്ച് ഡയറക്ടറായ ഡോ. നാസർ സുവോളജി പഠനവകുപ്പിലെ സീനിയർ പ്രൊഫസറാണ്.

പ്രോ വൈസ് ചാൻസലറായിരുന്ന ഡോ. പി. മോഹൻ വിരമിച്ച ഒഴിവിലാണ് നിയമനം. 1999-ൽ കാലിക്കറ്റ് സർവകലാശാലാ സർവീസിൽ പ്രവേശിച്ച ഡോ. എം. നാസർ 2015-17 കാലയളവിൽ സുവോളജി പഠനവിഭാഗം മേധാവിയായിരുന്നു. കണ്ണൂർ സ്വദേശിയാണ്. ഭാര്യ: ഷേർളി. ഇഹ്‌സാൻ, അദാഷ് എന്നിവർ മക്കളാണ്.