നാലാംസെമസ്റ്റർ എം.എഡ്. (2016 മുതൽ പ്രവേശനം) റഗുലർ, സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ ഓഗസ്റ്റ് അഞ്ചുവരെയും 170 രൂപ പിഴയോടെ ഓഗസ്റ്റ് ഏഴുവരെയും ഫീസടച്ച് ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം.

ഒന്ന്, രണ്ട്, നാല്, ആറ് സെമസ്റ്റർ ബി.ടെക്, പാർട്ട്‌ടൈം ബി.ടെക്. പരീക്ഷയ്ക്ക്‌ പിഴകൂടാതെ ഓഗസ്റ്റ് ഏഴുവരെയും 170 രൂപ പിഴയോടെ ഓഗസ്റ്റ് 10 വരെയും ഫീസടച്ച് ഓഗസ്റ്റ് 12 വരെ അപേക്ഷിക്കാം. വിജ്ഞാപനം പരിശോധിച്ച് മാത്രം അപേക്ഷിക്കണം.

കാലിക്കറ്റ് സർവകലാശാലാ ഐ.ഇ.ടിയിലെ എട്ടാം സെമസ്റ്റർ ബി.ടെക് (2014 സ്‌കീം) റെഗുലർ പരീക്ഷയ്ക്ക് പിഴകൂടാതെ ഓഗസ്റ്റ് അഞ്ചുവരെയും 170 രൂപ പിഴയോടെ ഓഗസ്റ്റ് ഏഴുവരെയും ഫീസടച്ച് ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം.