എം.എസ്‌സി. ബയോടെക്‌നോളജിക്ക് (നാഷണൽ സ്ട്രീം) ഒഴിവുള്ള സീറ്റുകളിലേക്ക് അഞ്ചിന് നടത്തിയ പ്രവേശന പ്പരീക്ഷാഫലം വെബ്‌സൈറ്റിൽ. പ്രവേശനം ഏഴിന് പഠനവകുപ്പിൽ നടക്കും. ഉറപ്പുള്ള പട്ടികയിൽ ഉൾപ്പെട്ടവർ എല്ലാ രേഖകളുംസഹിതം 10 മണിക്ക് ഹാജരാകണം.

സോഷ്യോളജി വാചാപരീക്ഷ

വിദൂരവിദ്യാഭ്യാസം ഫൈനൽ എം.എ. സോഷ്യോളജി വാചാപരീക്ഷ 23 മുതൽ പരീക്ഷാഭവനിലും കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലും നടക്കും. സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷ

എൻ.സി.സി. ക്യാമ്പുകളിൽ പങ്കെടുത്തതുമൂലം കാലിക്കറ്റ് സർവകലാശാലയുടെ രണ്ടാംസെമസ്റ്റർ ബി.എ./ബി.എസ്.ഡബ്ല്യൂ./ബി.എസ്‌സി./ബി.എസ്‌സി. ഇൻ ആൾട്ടർനേറ്റ് പാറ്റേൺ/ബി.സി.എ. (സി.യു.സി.ബി.സി.എസ്.എസ്.) റഗുലർപരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് സ്പെഷ്യൽ പരീക്ഷ 18-ന് തുടങ്ങും. പരീക്ഷാകേന്ദ്രം: കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേജ്.

രണ്ടാംവർഷ അദീബെ ഫാസിൽ പ്രിലിമിനറി (2016 സിലബസ്, ദ്വിവത്സരം) റഗുലർ പരീക്ഷ 18-ന് തുടങ്ങും.

പരീക്ഷാഫലം

വിദൂരവിദ്യാഭ്യാസം മൂന്നാംസെമസ്റ്റർ ബി.കോം./ബി.ബി.എ. (സി.യു.സി.ബി.സി.എസ്.എസ്.) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് നവംബർ 2018 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനുള്ള വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും.

ഏപ്രിലിൽ നടത്തിയ നാലാംസെമസ്റ്റർ ബി.പി.എഡ്. പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.

ജൂണിൽ നടത്തിയ നാലാംസെമസ്റ്റർ എം.എസ്‌സി. ഹെൽത്ത് ആൻഡ് യോഗ തെറാപ്പി പരീക്ഷാഫലം വെബ്‌സൈറ്റിൽ.

ജൂണിൽ നടത്തിയ നാലാംസെമസ്റ്റർ എം.എ. ഹിന്ദി, എം.എ. ഫങ്ഷണൽ ഹിന്ദി ആൻഡ് ട്രാൻസ്‌ലേഷൻ (സി.സി.എസ്.എസ്.) പരീക്ഷാഫലം വെബ്‌സൈറ്റിൽ.