രണ്ടാം സെമസ്റ്റർ ബി.പി.എഡ്. (ദ്വിവത്സരം, 2016 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷ 18-ന് തുടങ്ങും.

സർവകലാശാലയുടെ ലോ കോളേജുകളിലെ രണ്ടാം സെമസ്റ്റർ എൽ.എൽ.എം. (2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷ 20-ന് തുടങ്ങും.

പ്രൈവറ്റ് രജിസ്‌ട്രേഷൻ (2017 പ്രവേശനം)

രണ്ടാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ (സി.യു.സി.ബി.സി.എസ്.എസ്.) റഗുലർ പരീക്ഷ 18-ന് തുടങ്ങും.

മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ

എൽ.എൽ.ബി. യൂണിറ്ററി (ത്രിവത്സരം, 2015 സ്‌കീം) റഗുലർ/സപ്ലിമെന്ററി ഓഗസ്റ്റ് 14-ന് ആരംഭിക്കാനിരുന്ന ഒന്നാം സെമസ്റ്റർ പരീക്ഷ സെപ്റ്റംബർ 23-നും ഓഗസ്റ്റ് ഒൻപതിന് തുടങ്ങാനിരുന്ന മൂന്നാം സെമസ്റ്റർ പരീക്ഷ 18-നും തുടങ്ങും.

ബി.ബി.എ.-എൽ.എൽ.ബി. ഓണേഴ്‌സ് (2011 സ്കീം) റഗുലർ/സപ്ലിമെന്ററി ഓഗസ്റ്റ് 21-ന് തുടങ്ങാനിരുന്ന അഞ്ചാം സെമസ്റ്റർ പരീക്ഷ ഒക്‌ടോബർ അഞ്ചിനും ഓഗസ്റ്റ് ഒൻപതിന് തുടങ്ങാനിരുന്ന ഏഴാം സെമസ്റ്റർ പരീക്ഷ 18-നും ആരംഭിക്കും.

ബി.എസ്‌സി. സ്പെഷ്യൽ പരീക്ഷ

പ്രളയം കാരണം രണ്ടാം സെമസ്റ്റർ ബി.എസ്‌സി. (സി.യു.സി.ബി.സി.എസ്.എസ്.) റഗുലർ പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് സ്പെഷ്യൽ പരീക്ഷ 18-ന് പുല്ലൂട്ട് കെ.കെ.ടി.എം. കോളേജിൽ തുടങ്ങും.

മലയാളം വാചാപരീക്ഷ

വിദൂരവിദ്യാഭ്യാസം ഫൈനൽ എം.എ. മലയാളം വാചാപരീക്ഷ 17 മുതൽ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലും (നോർത്ത് സോൺ) തൃശ്ശൂർ ശ്രീ കേരളവർമ കോളേജിലും (സൗത്ത് സോൺ) നടക്കും. സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.കോം. (സി.സി.എസ്.എസ്.) പരീക്ഷാഫലം വെബ്‌സൈറ്റിൽ.

ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. സോഷ്യോളജി (സി.യു.സി.എസ്.എസ്.) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 18 വരെ അപേക്ഷിക്കാം.

രണ്ട് (ഏപ്രിൽ 2019), നാല് (ജൂൺ 2019) സെമസ്റ്റർ എം.എസ്‌സി. എൻവയോൺമെന്റൽ സയൻസ് (സി.സി.എസ്.എസ്.) പരീക്ഷാഫലം വെബ്‌സൈറ്റിൽ.