കാലിക്കറ്റ്

ഫോറൻസിക് സയൻസ് പ്രവേശന റാങ്ക് ലിസ്റ്റ്

എം.എസ്‌സി. ഫോറൻസിക് സയൻസ് പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് www.cuonline.ac.in വെബ്‌സൈറ്റിൽ ലഭ്യമാണ്. പ്രവേശനം സെപ്റ്റംബർ മൂന്നിന് തൃശ്ശൂർ ഡോ. ജോൺ മത്തായി സെന്ററിൽ നടക്കും. പട്ടികയിൽ ഉൾപ്പെട്ടവർ 10.30-നകം റിപ്പോർട്ട് ചെയ്യണം. കോഴ്‌സ് ഫീസ് ഘടന പ്രോസ്പെക്ടസിൽ നൽകിയിട്ടുണ്ട്.

പരീക്ഷാ അപേക്ഷ: തീയതി നീട്ടി

ഓഗസ്റ്റ് 20 വരെ അപേക്ഷാതീയതി ഉണ്ടായിരുന്ന എല്ലാ പരീക്ഷകൾക്കും പുനർമൂല്യനിർണയത്തിനും അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ ആറുവരെ നീട്ടി.

ബി.കോം./ബി.ബി.എ. പുനർമൂല്യനിർണയം

മൂന്നാംസെമസ്റ്റർ ബി.കോം./ബി.ബി.എ. (സി.യു.സി.ബി.സി.എസ്.എസ്.) 2018 നവംബർ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ ഏഴുവരെ നീട്ടി.

എൽ.എൽ.എം. മാറ്റിവെച്ച പരീക്ഷ

ഓഗസ്റ്റ് ഒമ്പതിന് നടക്കേണ്ടിയിരുന്ന നാലാംസെമസ്റ്റർ എൽ.എൽ.എം. (2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷ സെപ്റ്റംബർ 18-ന് നടക്കും.

പരീക്ഷാഫലം

ിദൂരവിദ്യാഭ്യാസം മൂന്നാംസെമസ്റ്റർ ബി.എ./ബി.എ. അഫ്‌സൽ-ഉൽ-ഉലമ/ബി.എസ്‌സി. (സി.സി.എസ്.എസ്.) നവംബർ 2017 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 16 വരെ അപേക്ഷിക്കാം.

മൂന്നാംസെമസ്റ്റർ ബി.എ. മൾട്ടിമീഡിയ/ബി.എം.എം.സി. (സി.യു.സി.ബി.സി.എസ്.എസ്.) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് നവംബർ 2018 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 17 വരെ അപേക്ഷിക്കാം.

ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. മ്യൂസിക്, എം.എ. വോക്കൽ (സി.യു.സി.എസ്.എസ്.) പരീക്ഷാഫലം വെബ്‌സൈറ്റിൽ.

എം.എഡ്. ഒന്ന് (ഡിസംബർ 2018), മൂന്ന് (നവംബർ 2018) സെമസ്റ്റർ പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 17 വരെ അപേക്ഷിക്കാം.

ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്‌സി. അപ്ലൈഡ് പ്ലാന്റ് സയൻസ് (സി.സി.എസ്.എസ്.) പരീക്ഷാഫലം വെബ്‌സൈറ്റിൽ.

ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. സോഷ്യോളജി (സി.സി.എസ്.എസ്.) പരീക്ഷാഫലം വെബ്‌സൈറ്റിൽ.

ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്‌സി. സുവോളജി, എം.എസ്‌സി. ഫിസിക്സ്, എം.എ. ഇസ്‌ലാമിക് ഫിനാൻസ് (സി.യു.സി.എസ്.എസ്.) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് എം.എസ്‌സി. ഫിസിക്സിന് സെപ്റ്റംബർ 10 വരെയും മറ്റുള്ളവയ്ക്ക് സെപ്റ്റംബർ 17 വരെയും അപേക്ഷിക്കാം.

ജൂണിൽ നടത്തിയ നാലാംസെമസ്റ്റർ എം.എ. ഇക്കണോമിക്സ്, എം.എ. അപ്ലൈഡ് ഇക്കണോമിക്സ് (സി.യു.സി.എസ്.എസ്.) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 18 വരെ അപേക്ഷിക്കാം.