13-ന് തുടങ്ങുന്ന വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റർ (സി.യു.സി.ബി.സി.എസ്.എസ്.) പരീക്ഷക്ക് എടവണ്ണ ജാമിയ നദ്‌വിയ്യ ആർട്‌സ് ആൻഡ് സയൻസ് കോളേജ് കേന്ദ്രമായി ഹാൾടിക്കറ്റ് ലഭിച്ച ബി.എ. ഇംഗ്ലീഷ് പരീക്ഷാർഥികൾ കരുവാരക്കുണ്ട് നജാത്ത് കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ പുതിയ ഹാൾടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകണം.

പരീക്ഷാത്തീയതികൾ

മാർച്ച് ഒന്നിന് നടത്തി റദ്ദ് ചെയ്തതും സെപ്റ്റംബർ പത്തിന് നടത്താനിരുന്നതുമായ ചാലക്കുടി നിർമല കോളേജിലെ ഒന്നാം സെമസ്റ്റർ ബി.എസ്‌സി. കംപ്യൂട്ടർ സയൻസ്, ബി.സി.എ. (സി.യു.സി.ബി.സി.എസ്.എസ്.) കോർ പേപ്പർ കംപ്യൂട്ടർ ഫണ്ടമെന്റൽസ് ആൻഡ് എച്ച്.ടി.എം.എൽ. (2017 പ്രവേശനം) റഗുലർ സ്‌പെഷ്യൽ പരീക്ഷ 28-ന് നടക്കും.

പത്തിന് നടത്താനിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബി.ടി.എച്ച്.എം. (സി.യു.സി.ബി.സി.എസ്.എസ്.) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ 28-ലേക്ക് മാറ്റി.

പത്തിന് നടത്താനിരുന്ന സർവകലാശാലാ പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം.എസ്‌സി. അപ്ലൈഡ് സൈക്കോളജി (സി.സി.എസ്.എസ്.) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ 14-ലേക്ക് മാറ്റി.

പത്തിന് നടത്താനിരുന്ന വിദൂരവിദ്യാഭ്യാസം മൂന്ന്, നാല് സെമസ്റ്റർ എം.എ. അറബിക് വാചാപരീക്ഷ (സൈമൾടെനിയസ് ട്രാൻസ്‌ലേഷൻ) 17-ന് സർവകലാശാലാ പരീക്ഷാഭവനിൽ നടക്കും.

14-ലെ രണ്ടാം സെമസ്റ്റർ യു.ജി. പരീക്ഷകൾ മാറ്റി

അഫിലിയേറ്റഡ് കോളേജ്/വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്‌ട്രേഷൻ/വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രം എന്നീ വിദ്യാർഥികൾക്കായി 14-ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബി.എ./ബി.എസ്‌സി./ബി.എസ്‌സി. ഇൻ എൽ.ആർ.പി./ബി.എ. മൾട്ടിമീഡിയ/ബി.എം.എം.സി./ബി.സി.എ./ബി.എസ്.ഡബ്ല്യൂ./ബി.വി.സി./ബി.എ. വിഷ്വൽ കമ്യൂണിക്കേഷൻ/ബി.എ. അഫ്‌സൽ-ഉൽ-ഉലമ/ബി.എ. ടെലിവിഷൻ ആൻഡ് ഫിലിം പ്രൊഡക്‌ഷൻ/ബി.ടി.എഫ്.പി./ബി.ടി.എ. (സി.യു.സി.ബി.സി.എസ്.എസ്.) റഗുലർ/സപ്ലിമെന്ററി പരീക്ഷകളും വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റർ ബി.ജി.ഡി.എ. (സി.യു.സി.ബി.സി.എസ്.എസ്., 2014 പ്രവേശനം) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷയും ഒക്‌ടോബർ അഞ്ചിലേക്ക് മാറ്റി. പരീക്ഷാ കേന്ദ്രത്തിലോ സമയത്തിലോ മാറ്റമില്ല. മറ്റ് പേപ്പറുകൾക്കോ പരീക്ഷകൾക്കോ മാറ്റമില്ല. ടൈംടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ അപേക്ഷ

രണ്ട്, നാല് സെമസ്റ്റർ എം.എഡ്. (2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ 19 വരെയും 160 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം.

പരീക്ഷാഫലം

വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റർ ബി.എ./ബി.എ. അഫ്‌സൽ-ഉൽ-ഉലമ (സി.സി.എസ്.എസ്.) ഏപ്രിൽ 2017 പരീക്ഷാഫലം വെബ്‌സൈറ്റിൽ.

ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.ബി.എ. (സി.സി.എസ്.എസ്.) പരീക്ഷാഫലം വെബ്‌സൈറ്റിൽ.

ഏപ്രിലിൽ നടത്തിയ ഫൈനൽ എം.എ. സംസ്‌കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (ജനറൽ), എം.എ. സംസ്‌കൃതം സാഹിത്യ (സ്‌പെഷ്യൽ) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (നോൺ സെമസ്റ്റർ) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.