അഞ്ചാം സെമസ്റ്റർ ബി.വോക് നവംബർ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഡിസംബർ 15-ന് തുടങ്ങും.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റർ ബി.വോക്. നവംബർ 2019 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ 14 വരെ അപേക്ഷിക്കാം.

പി.ജി. പ്രവേശനം -രജിസ്റ്റർചെയ്യാം

2021-22 അദ്ധ്യയനവർഷത്തെ പി.ജി. പ്രവേശനത്തിന് ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് ഡിസംബർ 3-ന് വൈകീട്ട് മൂന്ന്‌ മണിവരെ രജിസ്റ്റർചെയ്യാൻ അവസരം. നിലവിൽ അലോട്ട്മെന്റ് ലഭിക്കാത്തവർക്കും പ്രവേശനം നേടി ഹയർ ഓപ്ഷൻ നിലനിർത്തിയവർക്കും അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനും അവസരമുണ്ട്. തിരുത്തലുകൾ വരുത്തിയവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് സൂക്ഷിക്കണം. ഫോൺ 0494 2407016, 7017, (admission.uoc.ac.in)

കോവിഡ് സ്പെഷ്യൽ പരീക്ഷ

യു.ജി. മലയാളം കോമൺ, കോർ, കോംപ്ലിമെന്ററി കോഴ്സുകളുടെ നവംബർ 2019 റഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി കോവിഡ് സ്പെഷ്യൽ പരീക്ഷ ഡിസംബർ 15-ന് തുടങ്ങും.

സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷാഫലം

2009 മുതൽ 2011 വരെ പ്രവേശനം ഒന്നാം സെമസ്റ്റർ സെപ്‌റ്റംബർ 2018, രണ്ടാം സെമസ്റ്റർ ഏപ്രിൽ 2019, നാലാം സെമസ്റ്റർ സെപ്‌റ്റംബർ 2018 സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷകളുടെഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയ അപേക്ഷ

നാലാം സെമസ്റ്റർ എം.എസ്.സി. അപ്ലൈഡ് ജിയോളജി, കമ്പ്യൂട്ടർ സയൻസ് ഏപ്രിൽ 2021 പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് ഡിസംബർ എട്ട്‌ വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

എം.എഡ്. മൂന്നാം സെമസ്റ്റർ ഡിസംബർ 2020 പരീക്ഷയുടെയും രണ്ടാം സെമസ്റ്റർ ജൂലായ്‌ 2020 പരീക്ഷയുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

എം.എസ്‌സി. ഫുഡ്സയൻസ് റാങ്ക് ലിസ്റ്റ്

2021-22 അദ്ധ്യയനവർഷത്തെ കാലിക്കറ്റ് സർവകലാശാലയുടെ എം.എസ്‌സി. ഫുഡ് സയൻസ് ആൻഡ്‌ ടെക്നോളജി പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ബി.എസ്.സി. ഫുഡ്സയൻസ് യോഗ്യതയുള്ളവരുടെയും പ്രവേശനപ്പരീക്ഷയിലൂടെ യോഗ്യത നേടിയവരുടെയും റാങ്ക്‌ലിസ്റ്റുകൾ വെവ്വേറെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർഥികൾ സർവകലാശാലാ സെന്ററുകളിൽനിന്നും കോളേജുകളിൽ നിന്നുമുള്ള നിർദേശാനുസരണം ഡിസംബർ നാലിനകം പ്രവേശനം നേടണം. ക്ലാസുകൾ ഡിസംബർ ആറിന് തുടങ്ങും. ഫോൺ 0494 2407016, 7017.

എം.എ. ജേണലിസം പ്രവേശനം

സർവകലാശാലാ ജേണലിസം പഠനവകുപ്പിൽ എം.എ. ജേണലിസം പ്രവേശനത്തിന് ഷുവർ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ പ്രവേശനം ഡിസംബർ മൂന്നിന് രാവിലെ 10.30-നും ചാൻസ് ലിസ്റ്റിൽ ഉൾപ്പട്ടവരുടേത് 4-ന് രാവില 10.30-നും നടക്കും.

എസ്.സി.,എസ്.ടി. വിഭാഗത്തിൽ ഒഴിവുള്ള അഞ്ച് സീറ്റുകളിലേക്ക് ഡിസംബർ 3-ന് രാവിലെ 10.30-ന് നടക്കും. പ്രവേശനപ്പരീക്ഷയിൽ 20.5 മാർക്ക് വരെ നേടിയവർക്ക് പങ്കെടുക്കാം. അസൽ സർട്ടിഫിക്കറ്റുകളുമായി പഠനവകുപ്പിൽ ഹാജരാകണം. പങ്കെടുക്കാത്തവരെ പിന്നീട് പരിഗണിക്കില്ല.