ഒന്നാം സെമസ്റ്റര്‍ ബി. വോക് പ്രോഗ്രാമുകളുടെ നവംബര്‍ 2018 പരീക്ഷകളുടെയും അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.എ. എ.എഫ്.യു. നവംബര്‍ 2020 പരീക്ഷകളുടെയും രണ്ടാംവര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2021 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ എം.എ. മലയാളം ഏപ്രില്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.എ. ഗ്രാഫിക് ഡിസൈന്‍ ആൻഡ്‌ ആനിമേഷന്‍ നവംബര്‍ 2020 റഗുലര്‍ പരീക്ഷ ഡിസംബര്‍ 13-ന് തുടങ്ങും. 170 രൂപ പിഴയോടെ നവംബര്‍ 30 വരെ അപേക്ഷിക്കാം.

ക്രിസ്തുമസ് അവധി ഡിസംബര്‍ 24 മുതല്‍

സര്‍വകലാശാലയ്ക്കുകീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളുടെയും പഠനവകുപ്പുകളുടെയും സെന്ററുകളുടെയും ഈ അധ്യയനവര്‍ഷത്തെ ക്രിസ്തുമസ് അവധി ഡിസംബര്‍ 24 മുതല്‍ ജനുവരി രണ്ടുവരെ ആയിരിക്കുമെന്ന് സര്‍വകലാശാലാ പ്രവേശനവിഭാഗം അറിയിച്ചു.