2007 (എ.ഐ.), 2008 (എ.ജെ.), 2009 (എ.കെ.) പ്രവേശനം എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവരും ഇന്ത്യൻ നഴ്സിങ് കൗൺസിൽ നടത്തുന്ന അടിസ്ഥാന പരീക്ഷ ജയിച്ചവരുമായ ഒന്ന്, രണ്ട്, മൂന്ന്, നാല് വർഷ ബി.എസ്‌സി. നഴ്സിങ് വിദ്യാർഥികൾക്ക് ഏപ്രിൽ 2021 വൺ ടൈം റഗുലർ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കാം. മേയ് 15-ന് മുമ്പായി ഓൺലൈൻ അപേക്ഷ സമർപ്പിച്ച് അപേക്ഷയുടെ പകർപ്പും ചലാൻ രസീതും അനുബന്ധരേഖകളും സഹിതം 18-ന് മുമ്പായി പരീക്ഷാഭവനിൽ സമർപ്പിക്കണം. 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. അഞ്ചു പേപ്പറുകൾവരെ ഓരോ പേപ്പറിനും 2760 രൂപയും തുടർന്നുവരുന്ന ഓരോ പേപ്പറുകൾക്കും 1000 രൂപയുമാണ് പരീക്ഷാ ഫീസ്. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

പരീക്ഷാഫലം

ഒന്നാംവർഷ അഫ്സൽ ഉൽ ഉലമ മേയ് 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മേയ് 12 വരെ അപേക്ഷിക്കാം.