2012, 2013 പ്രവേശനം എല്ലാ അവസരങ്ങളും നഷ്ടപ്പെട്ട ഒന്ന്, രണ്ട്, മൂന്ന്, നാല് വർഷ ബി.എസ്‌സി. മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി വിദ്യാർത്ഥികൾക്ക് ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം. മേയ് 10-ന് മുമ്പായി ഓൺലൈൻ അപേക്ഷ സമർപ്പിച്ച് അപേക്ഷയുടെ കോപ്പിയും ചലാൻ രസീതും അനുബന്ധ രേഖകളും സഹിതം 14-ന് മുമ്പായി പരീക്ഷാഭവനിൽ സമർപ്പിക്കണം. 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. അഞ്ച്‌ പേപ്പറുകൾ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടർന്ന് വരുന്ന ഓരോ പേപ്പറിനും 1000 രൂപയുമാണ് പരീക്ഷാഫീസ്. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

പരീക്ഷാ അപേക്ഷ

2018 മുതൽ പ്രവേശനം ഒന്നാംസെമസ്റ്റർ എം.എഡ്. ഡിസംബർ 2020 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾക്കും 2019, 2020 പ്രവേശനം ഒന്നാം സെമസ്റ്റർ എം.പി.എഡ്. നവംബർ 2020 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾക്കും 2016, 2018 പ്രവേശനം ഒന്നാം സെമസ്റ്റർ എം.പി.എഡ്. ഏപ്രിൽ 2021 സപ്ലിമെന്ററി പരീക്ഷയ്ക്കും പിഴകൂടാതെ മേയ് ഏഴുവരെയും 170 രൂപ പിഴയോടെ 10 വരെയും ഫീസടച്ച് 11 വരെ ഓൺലൈനായി അപേക്ഷിക്കാം.

പരീക്ഷാഫലം

സി.സി.എസ്.എസ്. നാലാം സെമസ്റ്റർ എം.എസ്‌സി. മൈക്രോബയോളജി ഏപ്രിൽ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയ ഫലം

എസ്.ഡി.ഇ. ഒന്ന്, രണ്ട് സെമസ്റ്റർ എം.കോം. മേയ് 2019 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.