ലക്ഷദ്വീപ്, കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിലെ നാലാംസെമസ്റ്റർ ബി.എഡ്. ഏപ്രിൽ 2021 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

രണ്ടാംസെമസ്റ്റർ എം.എ. പോസ്റ്റ് അഫ്സലുൽ ഉലമ, അറബിക് ഏപ്രിൽ 2020 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയ അപേക്ഷ

മൂന്നാം സെമസ്റ്റർ എം.എ. മൾട്ടിമീഡിയ, സോഷ്യോളജി നവംബർ 2020 പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന് നവംബർ ആറ്ുവരെ അപേക്ഷിക്കാം.

പരീക്ഷാഫലം

മൂന്നാംസെമസ്റ്റർ എം.എ. ഹിസ്റ്ററി, എക്കണോമിക്സ്, ഇംഗ്ലീഷ് നവംബർ 2020 പരീക്ഷകളുടേയും നാലാം സെമസ്റ്റർ എം.എ. അറബിക് ഏപ്രിൽ 2021 പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

മൂന്നാംസെമസ്റ്റർ നാഷണൽ സ്ട്രീം എം.എസ്‌സി. ബയോടെക്നോളജി ഡിസംബർ 2020 പരീക്ഷയ്ക്ക് പിഴ കൂടാതെ നവംബർ 5 വരെയും 170 രൂപ പിഴയോടെ 8 വരെയും ഫീസടച്ച് നേരിട്ട് അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാംസെമസ്റ്റർ എം.എ. ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ നവംബർ 2020 സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ നവംബർ 3 വരെയും 170 രൂപ പിഴയോടെ 5 വരെയും ഫീസടച്ച് 8 വരെ രജിസ്റ്റർചെയ്യാം.

ഒന്നാംസെമസ്റ്റർ എം.എസ്‌സി. ബയോളജി, മാത്തമറ്റിക്സ് വിത് ഡേറ്റ സയൻസ് നവംബർ 2020 റഗുലർ പരീക്ഷകൾക്കും എം.എ. ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കും പിഴകൂടാതെ നവംബർ 3 വരെയും 170 രൂപ പിഴയോടെ 6 വരെയും ഫീസടച്ച് 8 വരെ ഓൺലൈനായി അപേക്ഷിക്കാം.

മൂല്യനിർണയക്യാമ്പ് ഇന്നു തുടങ്ങും

രണ്ടാംസെമസ്റ്റർ ബി.എ., ബി.എസ്‌സി. ഏപ്രിൽ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് 28-ന് ആരംഭിക്കും. എല്ലാം ബി.എ., ബി.എസ്‌സി. അധ്യാപകരും ക്യാമ്പിൽ നിർബന്ധമായും പങ്കെടുക്കണം. നിയമന ഉത്തരവ് ലഭിക്കാത്ത അധ്യാപകർ 28-ന് രാവിലെ 9.30-ന് മുമ്പേ ക്യാമ്പിലെത്തി ഉത്തരവ് കൈപ്പറ്റണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.