നാലാം സെമസ്റ്റർ ബി.ടി.എച്ച്.എം., ബി.എച്ച്.ഡി. ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്, എസ്.ഡി.ഇ. നാലാം സെമസ്റ്റർ ബി.എ., ബി.എ. അഫ്സലുൽ ഉലമ ഏപ്രിൽ 2020, അഞ്ചാം സെമസ്റ്റർ ബി.എ., ബി.എസ്.ഡബ്ല്യു. ബി.എ. എ.എഫ്.യു. നവംബർ 2020, മൂന്നുവർഷ എൽ.എൽ.ബി. നവംബർ 2019 രണ്ട്, ആറ് സെമസ്റ്റർ സപ്ലിമെന്ററി എന്നിവയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

കോവിഡ് സ്പെഷ്യൽ പരീക്ഷ

രണ്ട്, നാല് സെമസ്റ്റർ എം.ബി.എ. ജൂലായ് 2020 റഗുലർ, സപ്ലിമെന്ററി കോവിഡ് സ്പെഷ്യൽ പരീക്ഷ ഈ സെമസ്റ്ററുകളുടെ ജൂലായ് 2021 പരീക്ഷകൾക്കൊപ്പം ഡിസംബർ ആറ്, ഏഴ് തീയതികളിൽ നടക്കും.

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റർ എം.എസ് സി. ബയോടെക്നോളജി (നാഷണൽ സ്ട്രീം) ജൂൺ 2021 പരീക്ഷയ്ക്ക് പിഴ കൂടാതെ ഡിസംബർ ഏഴുവരെയും 170 രൂപ പിഴയോടെ ഒൻപതുവരെയും നേരിട്ടപേക്ഷിക്കാം.

പരീക്ഷ

ഒന്നാം സെമസ്റ്റർ എം.എഡ്. ഡിസംബർ 2020 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ ആറിനും നാലാം സെമസ്റ്റർ എം.എസ്‌സി. റേഡിയേഷൻ ഫിസിക്സ് ജൂലായ് 2021 പരീക്ഷ 10-നും തുടങ്ങും.

പരീക്ഷാഫലം

മൂന്ന്, നാല് സെമസ്റ്റർ ബി.ജി.ഡി.എ. റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

അസോസിയേറ്റ് പ്രൊഫസർ നിയമനം

കായികപഠന വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് സർവീസിൽനിന്ന്‌ വിരമിച്ചവരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. രണ്ട് ഒഴിവുകളാണുള്ളത്. 33000 രൂപയാണ് ശമ്പളം. ബയോഡേറ്റ ഡിസംബർ 10-ന് മുമ്പ് ഓൺലൈനായി സമർപ്പിക്കണം. (www.uoc.ac.in)

എം.ടി.എ. പ്രവേശനം

തൃശ്ശൂർ അരണാട്ടുകരയിലുള്ള സ്‌കൂൾ ഓഫ് ഡ്രാമ ആൻഡ്‌ ഫൈൻആർട്സ് പഠനവകുപ്പിൽ മാസ്റ്റർ ഓഫ്‌ തിയേറ്റർ ആർട്സ് പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 30-നകം പ്രവേശനം നേടണം. ഡിസംബർ ഒന്നിന്‌ ക്ലാസുകൾ ആരംഭിക്കും. ഫോൺ: 0494 2407016, 7017