സര്‍വകലാശാലാ പഠനവകുപ്പുകള്‍, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ ബിരുദ-പി.ജി. കോഴ്സുകളിലേക്കുള്ള പ്രവേശനപ്പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി നീട്ടി. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും ഫീസടയ്ക്കുന്നതിനും ജൂണ്‍ 10 വരെ അവസരമുണ്ടാകും. പ്രവേശന വിജ്ഞാപനം, പരീക്ഷാ സമയക്രമം തുടങ്ങിയവ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പരീക്ഷാ അപേക്ഷ

കോവിഡ് വ്യാപനം കാരണം നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സര്‍വകലാശാലയുടെ വിവിധ പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി നീട്ടി. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.