തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് പഠനവിഭാഗം, സർവകലാശാലാ സ്വാശ്രയ സെന്ററുകൾ, സ്വാശ്രയ കോളേജുകൾ എന്നിവയിലേക്കുള്ള 2021-ലെ പാർട്ട്ടൈം, ഫുൾടൈം എം.ബി.എ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി. വിഭാഗത്തിൽപ്പെട്ടവർ 187 രൂപയും മറ്റുള്ളവർ 555 രൂപയും ഫീസടച്ച് ജൂൺ 14-ന് മുമ്പായി ഓൺലൈനായി രജിസ്റ്റർചെയ്യണം. സ്വാശ്രയ കോളേജിലെ മാനേജ്‌മെന്റ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓൺലൈൻ രജിസ്റ്റർചെയ്യണം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ രസീതി, എസ്.സി, എസ്.ടി. വിഭാഗത്തിൽപ്പെട്ടവർ കമ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ ജൂൺ 16-ന് മുമ്പായി സർവകലാശാലാ കൊമേഴ്‌സ് പഠനവകുപ്പുതലവന് സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.uoc.ac.in, ഫോൺ: 0494 2407017, 2407363.