കോളേജ്, യൂണിവേഴ്‌സിറ്റി അധ്യാപകർക്കുവേണ്ടി കാലിക്കറ്റ് സർവകലാശാല ഹ്യൂമൺ റിസോഴ്‌സ് ഡെവലപ്‌മെന്റ് സെന്റർ, ഫാക്കൽറ്റി ഇന്റക്‌ഷൻ പ്രോഗ്രാം നടത്തുന്നു.

ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 24 വരെ നടക്കുന്ന പ്രോഗ്രാമിലേക്ക് ഓഗസ്റ്റ് 10 വരെ ഓൺലൈനായി അപേക്ഷിക്കാം. ഏതു വിഷയം പഠിപ്പിക്കുന്ന അധ്യാപകർക്കും പ്രോഗ്രാമിൽ പങ്കെടുക്കാം. ഫോൺ 0494 2407350, 351

പരീക്ഷകൾ

പരീക്ഷ രണ്ടാം സെമസ്റ്റർ എം.എസ്‌സി. റേഡിയേഷൻ ഫിസിക്‌സ് ജൂലായ് 2020 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾ ഓഗസ്‌റ്റ്‌ നാലിന് ആരംഭിക്കും.

ബി.വോക്. ടൂറിസം ആൻഡ്‌ ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റ് 2018 ബാച്ച് മൂന്നാംസെമസ്റ്റർ നവംബർ 2019 പരീക്ഷയുടെയും 2019 ബാച്ച് നവംബർ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റർ 2018 ബാച്ച് ഏപ്രിൽ 2020 പരീക്ഷയുടെയും പ്രോജക്ട് ഇവാല്വേഷൻ, വൈവാവോസി, പ്രാക്ടിക്കൽ എന്നിവ 28, 29 തീയതികളിൽ നടക്കും.

പരീക്ഷാഫലം

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റർ ബി.എ., ബി.എസ്.ഡബ്ല്യു., ബി.ടി.ടി.എം., ബി.എ. എ.എഫ്.യു. ബി.വി.സി., ബി.എഫ്.ടി., ബി.എം.എം.സി., ബി.എ. മൾട്ടിമീഡിയ ഏപ്രിൽ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

കോവിഡ് സ്‌പെഷ്യൽ പരീക്ഷാ ടൈംടേബിൾ

സി.യു.സി.എസ്.എസ്. നാലാം സെമസ്റ്റർ പി.ജി. ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ് സ്‌പെഷ്യൽ പരീക്ഷയുടെ ടൈംടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.