തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഹ്യൂമൺ റിസോഴ്സ്‌ ഡെവലപ്മെന്റ് സെന്റർ കോളേജ്-യൂണിവേഴ്സിറ്റി അധ്യാപകർക്ക് ലൈഫ് സയൻസിൽ പരിശീലനം സംഘടിപ്പിക്കുന്നു. നവംബർ 12 മുതൽ 25 വരെ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ നവംബർ ഒന്നുവരെ ഓൺലൈനായി അപേക്ഷിക്കാം. അഗ്രിക്കൾച്ചർ സയൻസ്, ബയോകെമിസ്ട്രി, ബയോടെക്നോളജി, ബോട്ടണി, ജെനറ്റിക്സ്, മൈക്രോബയോളജി, സുവോളജി വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർക്ക് അപേക്ഷിക്കാം. ഫോൺ: 0494 2407350, 7351, ugchrdc.uoc.ac.in