മാറ്റിവെച്ച മൂന്നാം സെമസ്റ്റർ നവംബർ 2020 ബിരുദ പരീക്ഷകൾ പുതുക്കിയ ടൈംടേബിൾ പ്രകാരം നവംബർ 8-ന് തുടങ്ങും. സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ ബി.കോം. ഹോണേഴ്സ്, ബി.കോം. പ്രൊഫഷണൽ നവംബർ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

ഒമ്പതാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്സ് അഞ്ചാം സെമസ്റ്റർ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി ഏപ്രിൽ 2021 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ 5 വരെയും 170 രൂപ പിഴയോടെ 8 വരെയും ഫീസടച്ച് 9 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

നാലാം സെമസ്റ്റർ എം.എസ്.സി. ഹെൽത്ത് ആൻഡ് യോഗ തെറാപ്പി ജൂൺ 2021 റഗുലർ, സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴ കൂടാതെ നവംബർ 3 വരെയും 170 രൂപ പിഴയോടെ 5 വരെയും ഫീസടച്ച് 8 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

മൂന്നാം സെമസ്റ്റർ എം.എസ് സി. ബയോടെക്നോളജി (നാഷണൽ സ്ട്രീം) ഡിസംബർ 2020 പരീക്ഷയ്ക്ക് പിഴ കൂടാതെ നവംബർ 5 വരെയും 170 രൂപ പിഴയോടെ 8 വരെയും ഫീസടച്ച് നേരിട്ട് അപേക്ഷിക്കാം. 18-ന് മുമ്പായി ഡിസർട്ടേഷൻ സമർപ്പിക്കണം. ഡിസർട്ടേഷൻ ഇവാല്വേഷനും വൈവയും 22-ന് നടക്കും.

സർവകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റർ പി.ജി. ഏപ്രിൽ 2021 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ 8 വരെയും 170 രൂപ പിഴയോടെ 11 വരെയും ഫീസടച്ച് 15 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എം.ടെക്. നാനോ സയൻസ് ആൻഡ്‌ ടെക്നോളജി നവംബർ 2020 സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴ കൂടാതെ നവംബർ 3 വരെയും 170 രൂപ പിഴയോടെ 5 വരെയും ഫീസടച്ച് 8 വരെ ഓൺലൈനായി അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

ഒന്നാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഓണേഴ്സ് ഏപ്രിൽ 2019 പരീക്ഷയുടെയും രണ്ടാം സെമസ്റ്റർ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി നവംബർ 2019 പരീക്ഷയുടെയും പ്രത്യേക പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ബിരുദ മൂല്യനിർണയ ക്യാമ്പ് 28 മുതൽ

രണ്ടാം സെമസ്റ്റർ (സി.യു.സി.ബി.സി.എസ്.എസ്.) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്, സി.ബി.സി.എസ്.എസ്. (റഗുലർ) ബി.എ., ബി.എസ്‌.സി ഏപ്രിൽ 2020 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് 28-ന് തുടങ്ങും.

എസ്.സി.-എസ്.ടി. സ്പെഷ്യൽ അലോട്ട്മെന്റ് 27-ന്

2021-22 അധ്യയനവർഷത്തെ ബിരുദ പ്രവേശനത്തിനുള്ള എസ്.സി.-എസ്.ടി. വിഭാഗത്തിനുള്ള സ്പെഷ്യൽ അലോട്ട്മെന്റ് ഒക്ടോബർ 27-ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിച്ചവർ നിർബന്ധമായും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത്‌ 29-ന് വൈകീട്ട് നാലുമണിക്കകം അതത് കോളേജുകളിൽ പ്രവേശനം നേടണം. സ്റ്റുഡന്റ് ലോഗിൻ വഴി വിദ്യാർത്ഥികൾക്ക് അലോട്ട്മെന്റ് പരിശോധിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ admission.uoc.ac.in