2021-22 അധ്യയനവര്‍ഷത്തെ എം.എസ്.ഡബ്ല്യു. പ്രവേശന അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലിസ്റ്റിലുള്ളവര്‍ മാന്‍ഡേറ്ററി ഫീസടച്ച് 30-നകം അതത് സെന്ററുകളില്‍ പ്രവേശനം നേടേണ്ടതാണ്. admission.uoc.ac.in

സ്വിമ്മിങ്‌പൂള്‍ മാനേജര്‍ അഭിമുഖം

സര്‍വകലാശാലാ അക്വാട്ടിക് കോംപ്ലക്‌സ് സ്വിമ്മിങ് പൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ മാനേജരുടെ ഒഴിവിലേക്ക് 30-ന് രാവിലെ 11-ന് കായിക പഠനവകുപ്പിലെ മേധാവിയുടെ ചേംബറില്‍ അഭിമുഖം നടത്തും. പ്രതിമാസവേതനം 27,000 രൂപ. പുരുഷന്‍മാര്‍ക്ക് മുന്‍ഗണന. യോഗ്യത: എം.ബി.എ./സ്‌പോര്‍ട്‌സ് മാനേജ്‌മെന്റില്‍ എം.ബി.എ, ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം, നീന്തല്‍ പരിജ്ഞാനം.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാംസെമസ്റ്റര്‍ കംപ്യൂട്ടര്‍ സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടെ തടഞ്ഞുവെച്ച പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

എം.എസ്‌സി. ബയോകെമിസ്ട്രി (നാഷണല്‍ സ്ട്രീം) നാലാം സെമസ്റ്റര്‍ ജൂണ്‍ 2021 (2019 പ്രവേശനം) പരീക്ഷയുടെ അപേക്ഷ പിഴയില്ലാതെ ഡിസംബര്‍ ആറുവരെയും 170 രൂപ പിഴയോടെ എട്ടുവരെയും പരീക്ഷാഭവനില്‍ സ്വീകരിക്കും. ഡിസര്‍ട്ടേഷന്‍ ഡിസംബര്‍ 10-ന് സമര്‍പ്പിക്കണം. വൈവാ ഡിസംബര്‍ 13-ന് നടത്തും. ഏഴാം സെമസ്റ്റര്‍ ബി.ആര്‍ക് റഗുലര്‍ (2017 സ്‌കീം 2017 പ്രവേശനം) നവംബര്‍ 2020 പരീക്ഷ ഡിസംബര്‍ ആറുമുതല്‍ 13 വരെ നടത്തും.

സ്‌പോക്കണ്‍ അറബിക് കോഴ്‌സ്

ഇസ്‌ലാമിക് ചെയര്‍ നാലുമാസത്തെ സ്‌പോക്കണ്‍ അറബിക് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 7907529655.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റര്‍ ടൂറിസം ആൻഡ്‌ ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റ് (സി.യു.സി.എസ്.എസ്.) നവംബര്‍ 2020, നാലാം സെമസ്റ്റര്‍ 2018 പ്രവേശനം ബി.വോക് സോഫ്‌റ്റ്്‌വേര്‍ ഡെവലപ്‌മെന്റ്, സോഫ്റ്റ്‌വേര്‍ ടെക്‌നോളജി, മള്‍ട്ടിമീഡിയ, ഡിജിറ്റല്‍ ഫിലിം പ്രൊഡക്‌ഷന്‍ ബ്രോഡ്കാസ്റ്റിങ് ആൻഡ് ജേണലിസം, ജൂവലറി ഡിസൈനിങ്, ജെമ്മോളജി, ഫിഷ് പ്രൊസസിങ് ടെക്‌നോളജി, ഫാഷന്‍ ടെക്‌നോളജി, അക്കൗണ്ടിങ് ആൻഡ്‌ ടാക്‌സേഷന്‍, ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, ടൂറിസം ആൻഡ് ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റ്, ഫാഷന്‍ ടെക്‌നോളജി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സ്‌പാര്‍ക് @ഐ.ഇ.ടി.

നൂതന സാങ്കേതികാശയങ്ങളിലൂടെ ആരോഗ്യ, വിദ്യാഭ്യാസ, പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരംകാണാന്‍ കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജ് ഐഡിയാത്തോണ്‍ സംഘടിപ്പിക്കുന്നു. ഇലക്‌ട്രോണിക്‌സ് കമ്യൂണിക്കേഷന്‍ വിഭാഗം ഐ.ഇ.ഡി.സി.യുമായി സഹകരിച്ച് ‘സ്‌പാര്‍ക് @ഐ.ഇ.ടി.’ എന്നപേരില്‍ 29-നാണ് പരിപാടി. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ഇന്നൊവേറ്റീവ് പ്രീമിയര്‍ ലീഗിന്റെ ഭാഗമായാണ് പരിപാടി. വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി അവതരിപ്പിച്ചവയില്‍നിന്നാണ് മികച്ച മൂന്ന് ആശയങ്ങള്‍ അടുത്തഘട്ടത്തിലെ മത്സരത്തിനായി തിരഞ്ഞെടുക്കുക. വിജയികള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കും.